മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Thursday, May 6, 2021 9:42 PM IST
മു​ട്ടം: മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 41.49 മീ​റ്റ​റാ​യി ഉ​യ​ർ​ന്നു. ഇ​തെ തു​ട​ർ​ന്ന് ര​ണ്ടാ​മ​ത്തെ ഷ​ട്ട​ർ 10 സെ​ന്‍റീ മീ​റ്റ​ർ തു​റ​ന്നു. അ​ണ​ക്കെ​ട്ടി​ൽ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 42 മീ​റ്റ​റാ​ണ്. മൂ​ല​മ​റ്റം വൈ​ദ്യ​തി നി​ല​യ​ത്തി​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ല​ങ്ക​ര​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്.
വേ​ന​ൽ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ലെ അ​ഞ്ച് ജ​ന​റേ​റ്റ​റു​ക​ളും പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ലെ ഉ​ത്പാ​ദ​ന​ത്തേ​യും സ്വ​ഭാ​വി​ക ഒ​ഴു​ക്കി​നെ​യും ആ​ശ്ര​യി​ച്ചാ​ണ് മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ൽ വ്യ​തി​യാ​ന​മു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി അ​ണ​ക്കെ​ട്ടി​ലെ ഒ​രു ഷ​ട്ട​ർ 10 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.
മ​ല​ങ്ക​ര വൈ​ദ്യു​തി നി​ല​യ​ത്തി​ലെ ഉ​ത്പാ​ദ​നം 5.14 മെ​ഗാ വാ​ട്ട് വൈ​ദ്യു​തി​യാ​ണ്.