ഇ​ട​വെ​ട്ടി​യി​ൽ 332, ആ​ല​ക്കോ​ട് 113 രോ​ഗി​ക​ൾ
Thursday, May 6, 2021 9:42 PM IST
ജ​ന​സാ​ന്ദ്ര​ത ഏ​റി​യ​തും വി​സ്തീ​ർ​ണം കു​റ​ഞ്ഞ​തു​മാ​യ ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ 332 രോ​ഗി​ക​ളാ​ണു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ ഇ​ട​വെ​ട്ടി​യി​ൽ ആ​റു​പേ​ർ മ​രി​ച്ചു.
രോ​ഗ പ​ക​ർ​ച്ച നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 13 വാ​ർ​ഡി​ൽ 11 വാ​ർ​ഡും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡൊ​മി​സി​ല​റി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ തു​റ​ക്കാ​നും തീ​രു​മാ​നി​ച്ചു. ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ്ജ് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലാ​ണ് ഡി​സി​സി പ്ര​വ​ർ​ത്തി​ക്കു​ക. ഇ​വി​ട​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് ഷീ​ജാ നൗ​ഷാ​ദ് പ​റ​ഞ്ഞു.
60 ബെ​ഡാ​ണ് രോ​ഗി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​യി പ്ര​ത്യേ​കം മു​റി​ക​ളു​ണ്ടാ​വും. 10 ബെ​ഡു​ക​ള​ട​ങ്ങി​യ വി​വി​ധ മു​റി​ക​ളാ​ണ് രോ​ഗി​ക​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രെ ഡി​സി​സി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം വാ​ഹ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​ർ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​വും ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കു​ക. പ​രി​ശീ​ല​നം ന​ൽ​കി​യ വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
ഇ​ട​വെ​ട്ടി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള നി​രീ​ക്ഷ​ണ​വും ല​ഭ്യ​മാ​കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ രോ​ഗി​ക​ളെ തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഡി​സി​സി തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​വി​ടേ​ക്ക് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം സി​എ​ഫ്എ​ൽ​ടി​സി തു​ട​ങ്ങു​ന്ന​തി​നാ​യി സ​ജ്ജീ​ക​രി​ച്ച കെ​ട്ടി​ട​മാ​ണി​ത്. ആ​രോ​ഗ്യ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം സി​എ​ഫ്എ​ൽ​ടി​സി​ക്കാ​യി ഇ​ത് വി​ട്ടു​ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ 113 രോ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ ഡി​സി​സി തു​ട​ങ്ങു​ന്ന​തി​നാ​യി മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ളാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​രു​ഷ​ൻ​മാ​ർ​ക്കാ​യി അ​ഞ്ചി​രി സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​ൾ​സ് ച​ർ​ച്ച് പാ​രി​ഷ് ഹാ​ൾ, സ്ത്രീ​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ ര​ണ്ട് വീ​ടു​ക​ൾ എ​ന്നി​വ​യാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 50 പു​രു​ഷ​ൻ​മാ​രെ​യും 20 സ്ത്രീ​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തു​ക.
ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ജെ​റി പ​റ​ഞ്ഞു. നി​ല​വി​ൽ ഇ​ഞ്ചി​യാ​നി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ താ​ത്ക്കാ​ലി​ക​മാ​യി ത​യാ​റാ​ക്കി​യ ഡി​സി​സിയി​ൽ അ​ഞ്ച് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പു​തി​യ കേ​ന്ദ്രം സ​ജ്ജീ​ക​രി​ക്കു​ന്ന​തോ​ടെ അ​വി​ടേ​ക്ക് ഇ​വ​രെ മാ​റ്റും. ആ​ല​ക്കോ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​വും ഡി​സി​സി​യി​ൽ ല​ഭ്യ​മാ​കും.