വാ​ക്സി​നേ​ഷ​ൻ ച​ല​ഞ്ചി​ലേ​ക്ക് 25 ല​ക്ഷം ന​ൽ​കി
Wednesday, May 5, 2021 10:05 PM IST
മൂ​ന്നാ​ർ: ദേ​വി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​നേ​ഷ​ൻ ച​ല​ഞ്ചി​ലേ​ക്ക് 25 ല​ക്ഷം രൂ​പ സം​ഭാ​വ​ന​ചെ​യ്തു. തു​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത കു​മാ​ർ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ന് കൈ​മാ​റി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പോ​ൾ​സാ​മി, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ബ് ക​ള​ക്ട​ർ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് തു​ക കൈ​മാ​റി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ച​ല​ഞ്ചി​ലേ​ക്ക് 15 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു.

പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും

അ​ടി​മാ​ലി: കോ​വി​ഡ് വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​നും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​നു​മാ​യി​രി​ക്കും ആ​ദ്യം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് നി​യു​ക്ത ദേ​വി​കു​ളം എം​എ​ൽ​എ എ. ​രാ​ജ. അ​ടി​മാ​ലി​യി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി​യ​റി​യി​ക്കു​ക​യാ​യി​രു​ന്നു രാ​ജ. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തു​ട​ക്കം​കു​റി​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്പോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്നും രാ​ജ വ്യ​ക്ത​മാ​ക്കി.
അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് കോ​ൾ സെ​ന്‍റ​റും എ. ​രാ​ജ സ​ന്ദ​ർ​ശി​ച്ചു.