വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം
Wednesday, May 5, 2021 10:05 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം. സ​മ​യ​ബ​ന്ധി​ത​മാ​യി വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​താ​ണ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​കു​ന്ന​ത്.
വാ​ക്സി​ൻ ല​ഭി​ച്ചാ​ൽ ത​ന്നെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ മേ​ഖ​ല​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടിവ​രു​ന്ന താ​മ​സ​വും വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ന്നു​ണ്ട്. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ പേ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്.
ജി​ല്ല​യി​ലാ​കെ 3,11,230 പേ​ർ ഈ ​പ്രാ​യ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്നെ​ങ്കി​ലും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചി​ട്ടി​ല്ല.
നി​ല​വി​ലു​ള്ള അ​വ​സ്ഥ​യി​ൽ 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വർ​ക്ക് പൂ​ർ​ണ​മാ​യി വാ​ക്സി​ൻ ന​ൽ​കാ​ൻ ത​ന്നെ മാ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.​ കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള എ​റ​ണാ​കു​ളം മേ​ഖ​ല​യി​ലേ​ക്കു​ള്ള വാ​ക്സി​ൻ സ്റ്റോ​ക്കെ​ത്തു​ന്ന​ത് കൊ​ച്ചി​യി​ലാ​ണ്. ഇ​ത് എ​ത്തി​യാ​ൽ ഇ​ടു​ക്കി​യി​ൽ നി​ന്നും വാ​ഹ​ന​വു​മാ​യി പോ​യി വാ​ക്സി​ൻ എ​ത്തി​ക്ക​ണം. അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന് വ​ള​രെ സ​മ​യ​മെ​ടു​ക്കു​ന്നു​ണ്ട്.
ഇ​ന്ന​ലെ രാ​ത്രി ജി​ല്ല​യി​ൽ എ​ത്തി​ച്ച വാ​ക്സി​ൻ ഇ​ന്നു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കും. ഇന്ന് പത്തുകേന്ദ്രങ്ങ ളിലാണ് വാക് സിൻ വിതരണം. നാളെ പൂർണതോതിൽ വാക് സിനേഷൻ നടത്തും.
ഇ​ത്ത​ര​ത്തി​ൽ വാ​ക്സി​ൻ സ്റ്റോ​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​നു​ള്ള കാ​ല​താ​മ​സം ന​ട​പ​ടി​ക​ൾ​ക്ക് ത​ട​സ​മാ​കു​ന്നു​ണ്ട്. വാ​ക്സി​ൻ തീ​രു​ന്ന മു​റ​യ്ക്ക് അ​ടു​ത്ത ഘ​ട്ടം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ത​ട​സ​മി​ല്ലാ​തെ ന​ട​ത്താ​നാ​വൂ എ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​
ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ നാ​ലു വ​രെ 2,26,931 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 1,01,134 പേ​രും 45-59 പ്രാ​യ​പ​രി​ധി​യി​ലു​ള്ള 71,999 പേ​രും കു​ത്തി​വ​യ്പെ​ടു​ത്തു. 20,246 ഹെ​ൽ​ത്ത് കെ​യ​ർ വ​ർ​ക്ക​ർ​മാ​രും 27,320 ഫ്ര​ണ്ട്‌ലൈൻ വ​ർ​ക്ക​ർ​മാ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ലു​ൾ​പ്പെ​ടു​ന്നു. 590 ഡോ​സ് കോ​വിഷീ​ൽ​ഡും 2490 കോ​വാ​ക്സി​നു​മാ​ണ് ഇ​ന്ന​ലെ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന​ത്.
ഇ​തു​പ​യോ​ഗി​ച്ച് ഇ​ന്ന​ലെ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി.