അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Wednesday, May 5, 2021 10:04 PM IST
അ​ടി​മാ​ലി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഉൗ​ർ​ജം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട് അ​ടി​മാ​ലി മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ്. ഇ​തി​നാ​യി സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​യു​ക്ത​രാ​യി​ട്ടു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​യി​രു​ന്നു പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ത​ല ജാ​ഗ്ര​ത സ​മ​തി​യു​മാ​യി ചേ​ർ​ന്നാ​ണ് നി​യു​ക്ത​രാ​യി​ട്ടു​ള്ള അ​ധ്യാ​പ​ക​രു​ടെ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ക. ഓ​രോ വാ​ർ​ഡി​ലും ദി​വ​സ​വും രോ​ഗ​ബാ​ധി​ത​രു​ടെ​യും രോ​ഗ​ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ഇ​വ​ർ ശേ​ഖ​രി​ക്കും. മ​രു​ന്ന്, ഭ​ക്ഷ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ രോ​ഗ​ബാ​ധി​ത​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്തു​ത​ല നോ​ഡ​ൽ ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.
അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 21 പേ​രാ​ണ് നി​യു​ക്ത​രാ​യി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം​ന​ൽ​കി.