വീ​ടു​ക​ൾ​ക്ക് പ​ക​രം ഡി​സി​സി; ഉ​ത്ത​ര​വ് ന​ട​പ്പാ​കാ​ത്ത​ത് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു
Wednesday, May 5, 2021 10:04 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പോ​സി​റ്റീ​വാ​യ ശേ​ഷം വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ ത​ഴ​ഞ്ഞ് ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ. ജി​ല്ലാ​ക​ള​ക്ട​ർ ഇ​ത്ത​ര​ക്കാ​ർ​ക്ക് താ​മ​സി​ക്കാ​ൻ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​യും ഡൊ​മൈ​സി​ല​റി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ(​ഡി​സി​സി) സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഇ​ഴ​ഞ്ഞ് നീ​ങ്ങു​ക​യാ​ണ്.​
കോ​വി​ഡ് നി​വാ​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ താ​മ​സ സൗ​ക​ര്യ​മി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​മാ​ണ് ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കേ​ണ്ട​ത്. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ത്തി​ല​ധി​കം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഡി​സി​സി ആ​രം​ഭി​ച്ചെ​ന്ന് പ​റ​യു​ന്പോ​ഴും ഇ​വി​ട​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ പ്ര​വേ​ശ​നം ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.​
സ​മീ​പ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് കൂ​ടി സൗ​ക​ര്യം ല​ഭ്യ​മാ​കു​ന്ന​തു വ​രെ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ന​ൽ​ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. എ​ന്നാ​ൽ ഇ​ത് പാ​ലി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​ന്നി​ല്ല.
ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് രോ​ഗി​യു​ടെ കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ സ്ഥ​ലം ല​ഭി​ച്ച​ത് അ​ടി​മാ​ലി​യി​ലാ​ണ്. തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി, ആ​ല​ക്കോ​ട്, മു​ട്ടം പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​സി​സി സൗ​ക​ര്യ​മു​ള്ള​പ്പോ​ഴാ​ണ് വി​ദൂ​ര​സ്ഥ​ല​ത്തേ​ക്ക് രോ​ഗി​യെ മാ​റ്റേ​ണ്ടി​വ​ന്ന​ത്.​
ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഡി​സി​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും അ​തി​നാ​ൽ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ് പ​ല പ​ഞ്ചാ​യ​ത്തു​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്.
അ​തേ സ​മ​യം ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന ത​ന​ത് ഫ​ണ്ട് മ​ട​ക്കി ന​ൽ​കു​മെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.