പ്ര​കൃ​തി​യു​ടെ വ​ശ്യ​മ​നോ​ഹാ​രി​ത തീ​ർ​ത്ത് ഫാ. ​ജ​യിം​സ് പി. ​മാ​മ​ൻ
Tuesday, May 4, 2021 10:48 PM IST
ക​ട്ട​പ്പ​ന: ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വ്യ​ത്യ​സ്ത​മാ​യ ക്രാ​ഫ്റ്റ് വ​ർ​ക്കി​ലൂ​ടെ കൗ​തു​കം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ക​ട്ട​പ്പ​ന സി​എ​സ്ഐ പ​ള്ളി വി​കാ​രി ഫാ. ​ജ​യിം​സ് പി. ​മാ​മ​ൻ. വെ​റും ക്രാ​ഫ്റ്റ് വ​ർ​ക്ക​ല്ല, പ്ര​കൃ​തി​യോ​ടി​ണ​ങ്ങി പ്ര​കൃ​തി​യു​ടെ സം​ഭാ​വ​ന​ക​ൾ​കൊ​ണ്ട് പ്ര​കൃ​തി​യു​ടെ വ​ശ്യ​മ​നോ​ഹാ​രി​ത ത​ന്നെ​യാ​ണ് ക്രാ​ഫ്റ്റ് വ​ർ​ക്കി​ൽ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്.
തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​ൽ ലോ​ക്ഡോ​ണ്‍ സ​മ്മാ​നി​ച്ച ഇ​ട​വേ​ള​ക​ളി​ൽ ത​ന്‍റെ കു​ട്ടി​ക്കാ​ല ഓ​ർ​മ​ക​ൾ വീ​ണ്ടും ത​ളി​ർ​ക്കു​ക​യാ​ണ് ഫാ. ​ജ​യിം​സ് പി. ​മാ​മ​ന്.
യാ​ത്ര​ചെ​യ്തി​രു​ന്ന വ​ഴി​യോ​ര​ങ്ങ​ളി​ലും കാ​ടു​പ​ട​ല​ങ്ങ​ളു​ടെ ഇ​ട​യി​ൽ​നി​ന്നും കൗ​തു​കം തോ​ന്നു​ന്ന മ​ര​ക്ക​ഷ​ണ​ങ്ങ​ളും വേ​രു​ക​ളും ഇ​ല​ക​ളു​മെ​ല്ലാം ഇ​ദ്ദേ​ഹം എ​ടു​ത്തു സൂ​ക്ഷി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് ഒ​ഴി​വു​സ​മ​യം പ​ണി​ശാ​ല​യി​ൽ ക​യ​റ്റി പ്ര​കൃ​തി​യു​ടെ പു​തി​യ സം​ഭാ​വ​ന​ക​ളെ ത​ന്‍റെ കൈ​ക​ളി​ൽ വാ​ർ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ഭൂ​മി​യി​ൽ ഉ​ള്ള​തൊ​ന്നും പാ​ഴ​ല്ല, അ​വ​യ്ക്കെ​ല്ലാം അ​തി​ന്േ‍​റ​താ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ട്, സൗ​ന്ദ​ര്യ​വു​മു​ണ്ട്. വ​ഴി​യി​ൽ കാ​ണു​ന്ന മ​ര​ക്കൂ​ണു​ക​ൾ​പോ​ലും അ​ച്ച​ന് പ്രി​യ​പ്പെ​ട്ട​താ​ണ്. ഇ​ങ്ങ​നെ മ​ര​ക്ക​ന്പു​ക​ളും വേ​രു​ക​ളും ഇ​ല​ക​ളു​മെ​ല്ലാം ശേ​ഖ​രി​ച്ച് അ​വ​യെ​ല്ലാം വി​ശി​ഷ്ട കാ​ഴ്ച​വ​സ്തു​ക്ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ഈ ​ക​ലാ​കാ​ര​ൻ. ആ​ഴ്ച​ക​ളും മാ​സ​ങ്ങ​ളും എ​ടു​ത്താ​ണ് ഓ​രോ വ​സ്തു​ക്ക​ളും പ​ണി​തീ​ർ​ത്ത് കൗ​തു​ക​ക​ര​മാ​ക്കി മാ​റ്റു​ന്ന​ത്.
ദൈ​വം ന​ൽ​കി​യ ക​ഴി​വു​ക​ൾ അ​തി​ന്‍റെ ന​ല്ല​വ​ശ​ത്തു​കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്പോ​ഴാ​ണ് അ​വ മി​ക​വു​ള്ള​താ​കു​ന്ന​തെ​ന്നാ​ണ് ഈ ​വൈ​ദി​ക​ന്‍റെ കാ​ഴ്ച​പ്പാ​ട്.
ക​ന്പി​ക​ൾ കൂ​ട്ടി പി​ന്നി​യ മ​ര​ത്തി​ന്‍റെ ശി​ല്പം ഭൂ​ത​കാ​ല​ത്തി​ന്‍റെ സ്മ​ര​ണ​ക​ളും ഒ​പ്പം ഈ ​വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ലെ ജീ​വ​ശ്വാ​സ ന്യൂ​ന​ത​യു​ടെ ഭീ​ക​ര​ദൃ​ശ്യ​വും ഭാ​വി​യി​ലെ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല​യു​ള്ള പ്ര​കൃ​തി​യു​ടെ സ്ഥാ​ന​ത്തേ​യും കു​റി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഓ​രോ ശി​ല്പ​ത്തി​നും ഓ​രോ അ​ർ​ഥ​ത​ല​ങ്ങ​ളെ കാ​ഴ്ച​ക്കാ​ർ​ക്ക് വാ​ർ​ത്തെ​ടു​ക്കാ​നാ​വും​വി​ധ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ര​കൗ​ശ​ല സം​ഭാ​വ​ന​ക​ൾ.
ക​ര​കൗ​ശ​ല രം​ഗ​ത്ത് വ​ള​രെ​യേ​റെ കൗ​തു​കം സൃ​ഷ്ടി​ച്ച മു​ണ്ട​ക്ക​യം പു​ത്ത​ൻ​വീ​ട്ടി​ൽ ഫാ. ​ജ​യിം​സ് പി. ​മാ​മ​ൻ ഇ​ന്ന് ക​ട്ട​പ്പ​ന​ക്കാ​രു​ടെ അ​ഭി​മാ​ന​മാ​ണ്.