വ​ന്യ​മൃ​ഗ ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി മ​ല​യോ​രം
Tuesday, May 4, 2021 10:48 PM IST
അ​ടി​മാ​ലി: വ​ന്യ​മൃ​ഗ ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി ദേ​വി​കു​ളം താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ. പ​ട്ടാ​പ്പ​ക​ൽ​പോ​ലും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ആ​ളു​ക​ളു​ടെ ജീ​വ​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. മൂ​ന്നാ​ർ, മ​റ​യൂ​ർ, മാ​ങ്കു​ളം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലൊ​ക്കെ​യും കാ​ട്ടാ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും കു​ര​ങ്ങി​ന്‍റെ​യും പു​ലി​യു​ടെ​യും കാ​ട്ടു​പോ​ത്തി​ന്‍റെ​യു​മൊ​ക്കെ സ്ഥി​ര​സാ​ന്നി​ധ്യ​മു​ണ്ട്. ത​ന്നാ​ണ്ട് വി​ള​ക​ൾ​പോ​ലും കൃ​ഷി​യി​റ​ക്കി ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വി​വി​ധ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും കാ​ട്ടു​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി കൃ​ഷി​യി​ടം ഉ​പേ​ക്ഷി​ച്ചു​പോ​കു​ന്ന ക​ർ​ഷ​ക​രും നി​ര​വ​ധി​യു​ണ്ട്. വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ക​ർ​ഷ​ക​രു​ടെ സാ​ന്പ​ത്തി​ക​നി​ല താ​ളം​തെ​റ്റി​ക്കു​ന്നു.