ഓ​ട​യ്ക്കു മു​ക​ളി​ലെ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു
Tuesday, May 4, 2021 10:48 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി ടൗ​ണി​ലെ ഓ​ട​ക​ൾ​ക്കു മു​ക​ളി​ലെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന് കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു.
ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് കാ​ൽ​ന​ട യാ​ത്രി​ക​ർ ക​ട​ന്നു​പോ​കു​ന്ന ക​ഞ്ഞി​ക്കു​ഴി ടൗ​ണി​ലെ ഓ​ട​ക​ൾ മൂ​ടി​യി​രി​ക്കു​ന്ന സ്ലാ​ബു​ക​ളാ​ണ് പൊ​ട്ടി ത​ക​ർ​ന്ന് ഇ​ള​കി മാ​റി​യ അ​വ​സ്ഥ​യി​ലു​ള്ള​ത്.
ഈ ​സ്ലാ​ബു​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ​വേ​ണം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ സ്ലാ​ബി​ലെ ക​ന്പി​ക​ളി​ൽ ത​ട്ടി​വീ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ സ്ലാ​ബു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ പ​ഞ്ചാ​യ​ത്തി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കാ​രി​ക​ൾ​ക്കും ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പൊ​ട്ടി​പൊ​ളി​ഞ്ഞ സ്ലാ​ബു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​സ്ഥാ​പി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.