എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി​ട്ട് ര​ണ്ടാ​ഴ്ച
Tuesday, May 4, 2021 10:47 PM IST
മൂ​ന്നാ​ർ: ര​ണ്ടാ​ഴ്ച​മു​ന്പ് കാ​ണാ​താ​യ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ 20-നാ​ണ്് മൂ​ന്നാ​ർ കെ​ഡി​എ​ച്ച്പി ക​ന്പ​നി ക​ട​ലാ​ർ എ​സ്റ്റേ​റ്റ് ഈ​സ്റ്റ് ഡി​വി​ഷ​ൻ സ്വ​ദേ​ശി​യാ​യ ധ​ന​ശേ​ഖ​റി​നെ കാ​ണാ​താ​യ​ത്.
ധ​ന​ശേ​ഖ​റി​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ വേ​ദ​ന​യോ​ടെ ക​ഴി​യു​ക​യാ​ണ് അ​ഞ്ചം​ഗം കു​ടും​ബം. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ള്ള ധ​ന​ശേ​ഖ​റി​നോ​ടൊ​പ്പ​മാ​ണ് മാ​താ​പി​താ​ക്ക​ളും ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്. തൊ​ഴി​ലാ​ളി​യു​ടെ തി​രോ​ധാ​ന​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി.
ത​മി​ഴ്നാ​ട്ടി​ലോ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലോ എ​ത്തി​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ദി​വ​സ​ത്തി​ലെ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ന്നു​ണ്ട്.
കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു​ള്ള മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സും വ​നം വ​കു​പ്പും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലും വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​ത് ഫ​ലം​കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.
എ​സ്റ്റേ​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി ക​ള​വു​പോ​യ സം​ഭ​വ​ത്തി​ൽ ക​ന്പ​നി മൂ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്റ്റേ​റ്റി​ലെ 24 തൊ​ഴി​ലാ​ളി​ക​ളെ ചോ​ദ്യം​ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. കാ​ണാ​താ​യ ധ​ന​ശേ​ഖ​റി​നെ​യും ചോ​ദ്യം​ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​യി​രു​ന്നു ധ​ന​ശേ​ഖ​റി​ന്‍റെ തി​രോ​ധാ​നം.
എ​ന്നാ​ൽ മോ​ഷ​ണ​ത്തി​ൽ ധ​ന​ശേ​ഖ​റി​ന് ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്നും മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വം ധ​ന​ശേ​ഖ​റി​ന്‍റെ അ​റി​വി​ൽ​പെ​ട്ടി​രി​ക്കാ​മെ​ന്നും സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​യി അ​ദ്ദേ​ഹ​ത്തെ അ​പ​ക​ട​പ്പെ​ടു​ത്തി​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടാ​കാ​മെ​ന്നും ഭാ​ര്യ ഗീ​ത ആ​രോ​പി​ച്ചു.