കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​ങ്ങ​ളി​ലും ഭൂ​രി​പ​ക്ഷം റോ​ഷി​ക്ക്
Tuesday, May 4, 2021 10:47 PM IST
ക​ട്ട​പ്പ​ന: കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ഷി അ​ഗ​സ്റ്റി​ന് മേ​ൽ​കൈ. 1248 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ക​ട്ട​പ്പ​ന​യി​ൽ ല​ഭി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ന് സ്വാ​ധീ​ന​മു​ള്ള വാ​ർ​ഡു​ക​ളി​ലെ ബൂ​ത്തു​ക​ളി​ൽ​പോ​ലും യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യി​ല്ല. കോ​ണ്‍​ഗ്ര​സ് ഒ​റ്റ​യ്ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി​യ ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ടു​ചോ​ർ​ച്ച യു​ഡി​എ​ഫി​നെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.
നാ​ലു പ​തി​റ്റാ​ണ്ടാ​യി ക​ട്ട​പ്പ​ന​യി​ലെ ആ​ളു​ക​ൾ​ക്കി​ട​യി​ലു​ള്ള സ്വാ​ധീ​ന​വും വ്യ​ക്തി​പ്ര​ഭാ​വ​വും റോ​ഷി​ക്ക് വോ​ട്ടാ​യി മാ​റി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
ഇ​തോ​ടൊ​പ്പം യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ നേ​ടി​യ 1135 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​വും ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഒ​ന്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നാ​ലി​ട​ത്തു മാ​ത്ര​മാ​ണ് ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്.
ഇ​തി​ൽ വാ​ത്തി​ക്കു​ടി​യി​ൽ 1914 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യ​തും എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ 391 വോ​ട്ടി​ന് മു​ന്നി​ലെ​ത്താ​നാ​യ​തും മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​ന് ആ​ശ്വ​സി​ക്കാ​നു​ള്ള​ത്. മ​രി​യാ​പു​ര​ത്ത് 331-ഉം ​കു​ട​യ​ത്തൂ​രി​ൽ 218-ഉം ​വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു.
കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫി​ന് ഏ​റ്റ​വു​മ​ധി​കം ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള ഇ​വി​ടെ 2591 വോ​ട്ടി​ന് മു​ന്നി​ലെ​ത്താ​നാ​യി. എ​ൽ​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള കാ​ഞ്ചി​യാ​റി​ൽ 1935 വോ​ട്ടും ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു.
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് സ്വാ​ധീ​ന​മു​ള്ള കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ൽ 1079-ഉം ​വാ​ഴ​ത്തോ​പ്പി​ൽ 370-ഉം ​വോ​ട്ടി​ന് റോ​ഷി മു​ന്നി​ലെ​ത്തി.