കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു; ഒ​പ്പം മ​ര​ണ​നി​ര​ക്കും വ​ർ​ധി​ക്കു​ന്നു
Tuesday, May 4, 2021 10:13 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​തി​നി​ടെ മ​ര​ണ​നി​ര​ക്കും വ​ർ​ധി​ക്കു​ന്ന​ത് ആ​രോ​ഗ്യ​മേ​ഖ​ല​യേ​യും പൊ​തു​ജ​ന​ങ്ങ​ളേ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​ന്പ​തോ​ളം​പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച​മാ​ത്രം രാ​ത്രി പ​ന്ത്ര​ണ്ടു​വ​രെ അ​ഞ്ചു​പേ​ർ മ​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ന്ന​ലെ മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.
ഗു​രു​ത​ര രോ​ഗ​മു​ള്ള സി ​കാ​റ്റ​ഗ​റി​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ലു​മാ​യി ഇ​രു​ന്നൂ​റോ​ളം രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. പു​തി​യ​താ​യി ഒ​രു രോ​ഗി​യെ​പോ​ലും ഇ​വി​ടേ​ക്ക് സ്വീ​ക​രി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. എ​ന്നാ​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ ഇ​ടു​ക്കി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​ണ്. രോ​ഗി​ക​ളെ സ്വീ​ക​രി​ക്കാ​നാ​വാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ​ല​യു​ക​യാ​ണ്.
ഇ​തി​നി​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ രോ​ഗി​ക​ളെ അ​റി​യി​ക്കാ​ൻ വൈ​കു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​ക​യാ​ണ്. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ആ​റു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ അ​റി​യി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.
കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ല​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന​സി​ലാ​ക്കി വീ​ടു​ക​ളി​ലി​രി​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ യാ​തൊ​രു ല​ക്ഷ​ണ​വു​മി​ല്ലാ​ത്ത​വ​ർ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​തെ വ​രു​ന്ന​തോ​ടെ പു​റ​ത്തി​റ​ങ്ങി രോ​ഗം പ​ക​ർ​ത്തു​ന്നു. രോ​ഗി​ക​ളെ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ആ​ളു​ക​ൾ പ​റ​യു​ന്നു.
ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗം മാ​റി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചാ​ണ് ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​രി​ശോ​ധ​ന വേ​ണ്ടെ​ന്നും പ​തി​നേ​ഴു ദി​വ​സം ക​ഴി​യു​ന്പോ​ൾ പു​റ​ത്തി​റ​ങ്ങാ​മെ​ന്നു​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ കോ​വി​ഡ് രോ​ഗി​യാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രോ​ട് പ​റ​യു​ന്ന​തെ​ന്നും പ​റ​യു​ന്നു. അ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന കി​റ്റു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തു​മൂ​ല​മാ​ണ് പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു.