കോ​വി​ഡ് വാ​ക്സി​ൻ: കെ ​എ​സ്ടി​എ ഹെ​ൽ​പ് ഡെ​സ്ക്
Tuesday, May 4, 2021 10:12 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​യി കെ ​എ​സ്ടി​എ ഇ​ടു​ക്കി ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. പൈ​നാ​വി​ൽ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കെ ​എ​സ്ടി​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​രു​ക​ൻ വി. ​അ​യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സി​നി സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.​എ​സ്. പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 9745876001, 9497182867.

പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ
ജ​ന​ക്കൂ​ട്ട​ങ്ങ​ളാ​കു​ന്നെ​ന്ന്

ച​ക്കു​പ​ള്ളം: ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ജ​ന​ക്കൂ​ട്ട​മാ​യി മാ​റു​ന്ന​താ​യി ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് ആ​രോ​പി​ച്ചു. സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധ​ന ന​ട​ക്കാ​ത്ത​തും പ​ഞ്ചാ​യ​ത്തു​ക​ൾ തി​രി​ച്ച് സ​മ​യം ന​ൽ​കാ​ത്ത​തും ആ​ളു​ക​ളെ വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി വ​രു​ന്ന അ​മ്മ​മാ​രും പ്രാ​യ​മാ​യ​വ​രും മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് വെ​യി​ലു കൊ​ണ്ടു നി​ൽ​ക്കു​ന്ന​തും നി​യ​ന്ത്ര​ണ​ങ്ങ​ൾ തെ​റ്റി​ക്കു​ന്ന​തും കൊ​റോ​ണ പ​ക​രു​വാ​ൻ കാ​ര​ണ​മാ​കുന്നതായും ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് പറഞ്ഞു.

വൈ​ദ്യു​തി മു​ട​ങ്ങും

തൊ​ടു​പു​ഴ: ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​നി​ൽ ന​ന്പ​ർ - 1 സെ​ക്ഷ​നു​കീ​ഴി​ൽ തെ​നം​കു​ന്ന്, ചു​ങ്കം, കൊ​ള്ളി​ക്കാ​ട്, ന​ടു​ക്ക​ണ്ടം, മ​ഞ്ഞ​ക്ക​ട​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​ക്കോ​ട്: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ആ​ല​ക്കോ​ട്, ക​ല​യ​ന്താ​നി, കൊ​ന്താ​ല പ​ള്ളി, ഇ​ളം​ദേ​ശം, തൈ​ത്തോ​ട്ടം, തേ​ൻ​മാ​രി, ഇ​റു​ക്കു പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.