കോ​വി​ഡ് ക​വ​ർ​ന്ന​ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു ജീ​വ​നു​ക​ൾ
Monday, May 3, 2021 10:43 PM IST
നെ​ടു​ങ്ക​ണ്ടം: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു ജീ​വ​നു​ക​ൾ കോ​വി​ഡ് ക​വ​ർ​ന്നു. ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​ക​നും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വ​ലി​യ​തോ​വാ​ള മ​ന്നാ​ക്കു​ടി ക​പ്യാ​രു​തോ​ട്ട​ത്തി​ൽ ചാ​ക്കോ (പാ​പ്പ​ൻ, 93) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(92) ഏ​പ്രി​ൽ 22-ന് ​കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ മ​ക​ൻ ബി​ജു(50) ഏ​പ്രി​ൽ 30-നാ​ണ് കോ​വി​ഡ് മൂ​ലം മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു​പേ​രെ​യും ക​ട്ട​പ്പ​ന​യി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബി​ജു​വി​ന് ശ്വാ​സ​ത​ട​സം നേ​രി​ട്ട​തി​നാ​ൽ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ചാ​ക്കോ​യു​ടെ സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്തി. മ​റ്റു​മ​ക്ക​ൾ: ആ​ലി, ജെ​യിം​സു​കു​ട്ടി, ത​ങ്ക​മ്മ, ബാ​ബു, ജ​യ്ന​മ്മ, സ​ജി​മോ​ൻ, ബൈ​ജു, പ​രേ​ത​യാ​യ മേ​രി. മ​രു​മ​ക്ക​ൾ: ബേ​ബി, ഓ​മ​ന, ബേ​ബി, ഷേ​ർ​ളി, ബേ​ബി, സൂ​സ​മ്മ, വി​നീ​ത, സ്മി​ത, പ​രേ​ത​നാ​യ വ​ർ​ക്കി.