വോ​ട്ടു​വി​ഹി​തം വ​ർ​ധി​പ്പി​ച്ച് എ​ൽ​ഡി​എ​ഫ്; യു​ഡി​എ​ഫി​ന് നേ​രി​യ കു​റ​വ്
Monday, May 3, 2021 10:22 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ഇ​ട​തു​മു​ന്ന​ണി​ക്ക് ഇ​ത്ത​വ​ണ കൂ​ടി​യ​ത് 10.94 ശ​ത​മാ​നം വോ​ട്ടു​ക​ൾ. ആ​കെ പോ​ൾ ചെ​യ്ത​തി​ൽ 47.7 ശ​ത​മാ​നം വോ​ട്ട് എ​ൽ​ഡി​എ​ഫ് നേ​ടി. ക​ഴി​ഞ്ഞ​ത​വ​ണ ഇ​ത് 36.76 ശ​ത​മാ​ന​മാ​യി​രു​ന്നു.
യു​ഡി​എ​ഫി​ന്‍റെ വോ​ട്ടു​വി​ഹി​തം 1.26 ശ​ത​മാ​നം കു​റ​ഞ്ഞു. ഇ​ത്ത​വ​ണ 42.52 ശ​ത​മാ​നം വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 43.78 ശ​ത​മാ​നം വോ​ട്ട് ല​ഭി​ച്ചി​രു​ന്നു.
എ​ൻ​ഡി​എ​യ്ക്കാ​ണ് വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ട​ത്.
2016-ൽ 15.2 ​ശ​ത​മാ​ന​മാ​യി​രു​ന്ന വോ​ട്ടു​വി​ഹി​തം ഇ​ത്ത​വ​ണ 7.72 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.
ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ മ​ന്ത്രി എം.​എം. മ​ണി നേ​ടി​യ 60.31 ശ​ത​മാ​നം വോ​ട്ടാ​ണ് ജി​ല്ല​യി​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ വോ​ട്ടു​വി​ഹി​തം കു​ത്ത​നെ കൂ​ട്ടി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 20 ശ​ത​മാ​ന​ത്തോ​ളം വോ​ട്ട് അ​ധി​ക​മാ​യി ല​ഭി​ച്ചു. ഇ​വി​ടെ യു​ഡി​എ​ഫി​ന് 9.87 ശ​ത​മാ​ന​വും എ​ൻ​ഡി​എ​യ്ക്ക് 11.7 ശ​ത​മാ​ന​വും വോ​ട്ട് കു​റ​ഞ്ഞു.
ഇ​ടു​ക്കി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ഷി അ​ഗ​സ്റ്റി​ന് ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞെ​ങ്കി​ലും വോ​ട്ടു​വി​ഹി​തം കൂ​ടി. ഇ​വി​ടെ ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ​ക്കാ​ൾ പ​തി​നാ​യി​ര​ത്തോ​ളം കു​റ​വ് വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്ത​ത്. യു​ഡി​എ​ഫി​നും ഇ​വി​ടെ വോ​ട്ടു​കൂ​ടി. എ​ന്നാ​ൽ, എ​ൻ​ഡി​എ​യു​ടെ വോ​ട്ട് 19.04-ൽ ​നി​ന്ന് 7.05 ആ​യി കു​റ​ഞ്ഞു. ദേ​വി​കു​ള​ത്തും പീ​രു​മേ​ട്ടി​ലും എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും വോ​ട്ടു​വി​ഹി​തം കൂ​ടി​യ​പ്പോ​ൾ എ​ൻ​ഡി​എ​യ്ക്ക് കു​റ​ഞ്ഞു.
തൊ​ടു​പു​ഴ​യി​ൽ പി.​ജെ.​ജോ​സ​ഫി​ന്‍റെ വോ​ട്ടു​വി​ഹി​തം 54.08-ൽ​നി​ന്ന് 48.78 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ന് 31.14 ശ​ത​മാ​നം വോ​ട്ടു ല​ഭി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ ഇ​ത് 21.9 ശ​ത​മാ​ന​മാ​യി​രു​ന്നു.
എ​ൻ​ഡി​എ​യു​ടെ വോ​ട്ടു​വി​ഹി​തം 21.9-ൽ​നി​ന്ന് 15.4 ആ​യി കു​റ​ഞ്ഞു.