ഉ​പ്പു​ത​റ​യി​ൽ 44 പേ​ർ​ക്കു കോ​വി​ഡ്
Saturday, April 17, 2021 10:49 PM IST
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​യ 44 പേ​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 42 പേ​ർ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​രും ര​ണ്ടു​പേ​ർ അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലും പെ​ട്ട​വ​രാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ ഉ​പ്പു​ത​റ സ്റ്റേ​ഷ​നി​ലെ 17 പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ ഉ​പ്പു​ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 44 പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ഉ​പ്പു​ത​റ​യി​ൽ പോ​ലീ​സ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഉ​ച്ച​ഭാ​ഷ​ണി​യി​ലൂ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലെ 13, 14, 17 വാ​ർ​ഡു​ക​ൾ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ണ്ടെ​യ്ൻ്മെ​ന്‍റ് സോ​ണാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് 42 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു നി​യ​ന്ത്ര​ണ​വും ജ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കാ​തി​രു​ന്ന​താ​ണ് ഇ​ത്ര​യ​ധി​കം പേ​ർ​ക്ക് രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നി​ഗ​മ​നം.
കൂ​ടു​ത​ൽ ആ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ക​ണ​ക്ക് ഉ​യ​രു​മെ​ന്നാ​ണ് ക​ണ​ക്കു​ക്കൂ​ട്ട​ൽ.

അതിനിടെ കാ​ഞ്ചി​യാ​ർ, ഉ​പ്പു​ത​റ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, ഏ​ല​പ്പാ​റ, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​കയാണ്. ഇ​തി​നി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം ഉ​യ​രു​ക​യു​മാ​ണ്.