മൂ​ന്നി​ലൊ​ന്ന് പോ​ലീ​സു​കാ​രും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്
Saturday, April 17, 2021 10:49 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​ടി​ക്ക​ടി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പോ​ലീ​സ്. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​യും ആ​കെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൂ​ന്നി​ലൊ​ന്നു​പേ​രെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം.

വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും തു​ട​ർ ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​യി മു​ന്നോ​ട്ടു പോ​കാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ നി​യ​മ​ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തും. പൊ​തു​സ്ഥ​ല​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, വി​വാ​ഹം, മ​ര​ണം, പൊ​തു ച​ട​ങ്ങു​ക​ൾ, ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ​ല്ലാം പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​ത്ത​ര​ത്തി​ൽ 34 പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ളെ​യാ​ണ് നി​യോ​ഗി​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​നം ക​ർ​ശ​ന​മാ​യി നേ​രി​ടാ​നും ഓ​രോ ദി​വ​സ​ത്തെ​യും മേ​ൽ​ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി മേ​ലു​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. മാ​സ്ക് ഇ​ല്ലാ​തെ പൊ​തു​സ്ഥ​ല​ത്ത് എ​ത്തു​ന്ന​വ​ർ​ക്കും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്കും പി​ഴ ചു​മ​ത്തും. വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ധി​ക്കു മു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കും.

പ​രി​ശോ​ധ​ന​ക​ൾ​ക്കു​വേ​ണ്ടി നി​യോ​ഗി​ക്ക​പ്പെ​ട്ട ഹെ​ൽ​ത്ത്, റ​വ​ന്യു, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധി​കൃ​ത​ർ​ക്കും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​ട്ടു​മാ​ർ​ക്കും പോ​ലീ​സ് പി​ന്തു​ണ ഉ​റ​പ്പാ​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​യും മു​ൻ​ക​രു​ത​ലി​നെ​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ളി​ൽ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്.