അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി
Saturday, April 17, 2021 10:48 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നെ​ടു​ങ്ക​ണ്ടം യൂ​ണി​റ്റും റോ​ട്ട​റി ക്ല​ബ് ഓ​ഫ് നെ​ടു​ങ്ക​ണ്ട​വും വൈ​എം​സി​എ നെ​ടു​ങ്ക​ണ്ടം യൂ​ണി​റ്റും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്തെ വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി.

എ​ഴു​കും​വ​യ​ൽ ജ​യ്മാ​താ അ​ഗ​തി​മ​ന്ദി​രം, ഇ​ര​ട്ട​യാ​ർ അ​ൽ​ഫോ​ൻ​സാ വൃ​ദ്ധ​മ​ന്ദി​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ഴു​പ​തോ​ളം അ​ന്തേ​വാ​സി​ക​ൾ​ക്ക് മ​ന്ദി​ര​ങ്ങ​ളി​ലെ​ത്തി പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം നെ​ടു​ങ്ക​ണ്ട​ത്തെ ആ​കാ​ശ​പ്പ​റ​വ​യി​ലെ അം​ഗ​ങ്ങ​ളാ​യ നൂ​റോ​ളം പേ​ർ​ക്കും സം​ഘം വാ​ക്സി​ൻ ന​ൽ​കി.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​യം വൈ​ശാ​ഖ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​യ്സ​ണ്‍ സി. ​ജോ​ണ്‍, ട്വി​ങ്കി​ൾ തോ​മ​സ്, ന​ഴ്സു​മാ​രാ​യ വ​ത്സ​മ്മ തോ​മ​സ്, ലൈ​സാ​മ്മ ഫി​ലി​പ്പ്, ടി​ന്‍റു വ​ർ​ഗീ​സ്, റോ​ട്ട​റി ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​ന്പ​ൻ, വ​ർ​ഗീ​സ് കോ​ട്ടൂ​പ​റ​ന്പി​ൽ, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റു​വ​ള​ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.