ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: ന​ഗ​ര​സ​ഭ
Saturday, April 17, 2021 10:48 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം തൊ​ടു​പു​ഴ ന​ഗ​ര​പ​രി​ധി​യി​ലും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു. ഇ​ന്ന​ലെ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ 14 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പ​ത്തോ​ളം പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ന്നും മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ സൗ​ജ​ന്യ രോ​ഗ പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തും.
രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും ആളകലം, മാ​സ്ക് ഉ​പ​യോ​ഗം, സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​ക്ക​ൽ എ​ന്നി​വ​യും ചെ​യ്യ​ണം.

വീ​ടു​ക​ളി​ലും, ഹാ​ളു​ക​ളി​ലും ന​ട​ത്തു​ന്ന വി​വാ​ഹം ഉ​ൾ​പ്പ​ടെ​യു​ള​ള എ​ല്ലാ ച​ട​ങ്ങു​ക​ളും യോ​ഗ​ങ്ങ​ളും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രി​ക്ക​ണം. എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ​യും ന​ട​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തു​ൾ​പ്പെടെ​യു​ള​ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു മാ​ത്ര​മേ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഓ​ഫീ​സു​ക​ളും സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ടു​ള​ളൂ. പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.