നെടുങ്കണ്ടത്ത് സ്പെ​ഷ​ൽ ടാ​സ്ക് പ​രി​ശോ​ധ​ന തു​ട​രും
Saturday, April 17, 2021 10:48 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ അ​തി​ജീ​വി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച സ്പെ​ഷ​ൽ ടാ​സ്ക് പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള സ്പെ​ഷ​ൽ ടാ​സ്കി​ന് രൂ​പം ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​ത് ഇ​ന്ന​ത്തേ​ക്കു​കൂ​ടി നീ​ട്ടു​ക​യാ​യി​രു​ന്നു.

കോ​വി​ഡി​ന്‍റെ സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​പ്പം ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മെ​ഗാ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച 241-ഉം ​ഇ​ന്ന​ലെ 326-ഉം ​ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തി​യ​ത്. കൂ​ടാ​തെ 30 ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ളും ന​ട​ത്തി. സാ​ധാ​ര​ണ നൂ​റി​ൽ​താ​ഴെ ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി കൂ​ടാ​തെ ക​രു​ണാ​പു​രം, മു​ണ്ടി​യെ​രു​മ, പാ​ന്പാ​ടും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ന്പം​മെ​ട്ട് ചെ​ക്കു​പോ​സ്റ്റി​ലും ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ക​ന്പം​മെ​ട്ട് ചെ​ക്കു​പോ​സ്റ്റി​ൽ മാ​ത്രം ഓ​രോ​ദി​വ​സ​വും 350-നും 400-​നും ഇ​ട​യ്ക്ക് ടെ​സ്റ്റു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ക​രു​ണാ​പു​ര​ത്തും മു​ണ്ടി​യെ​രു​മ​യി​ലും പാ​ന്പാ​ടും​പാ​റ​യി​ലും ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും 45 വ​യ​സി​നു താ​ഴെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ബ​ന്ധ​പ്പെ​ടു​ന്ന​വ​ർ​ക്കും ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കു​മാ​ണ് സ്പെ​ഷ​ൽ ടാ​സ്കി​ലൂ​ടെ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.