തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Saturday, April 17, 2021 10:48 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ഴി​മ​ല​യി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൂ​ന്നു​മാ​സ​മാ​യി കൂ​ലി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ലാ​ണ് കൂ​ലി ല​ഭി​ക്ക​താ​യ​ത്. കൂ​ലി ല​ഭി​ക്കാ​ത്ത​തു​മൂ​ലം തൊ​ഴി​ലാ​ളി​ക​ൾ ക​ട​ക്കെ​ണി​യി​ലാ​യി. എ​ന്നാ​ൽ എ​സ്ടി ഫ​ണ്ട് സ​ർ​ക്കാ​രി​ൽ​നി​ന്ന് അ​ൻ​പ​ത് ശ​ത​മാ​ന​വും എ​സ്ടി ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ​നി​ന്നും 50 ശ​ത​മാ​ന​വും ക​ണ്ടെ​ത്തി ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഇ​എ​ഫ്എം​എ​സ് വ​ഴി ത​ന്നെ തൊ​ഴി​ലാ​ളി​ക​ൾക്കു ല​ഭി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും അ​നാ​സ്ഥ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ധി​കാ​രി​ക​ൾ എ​ത്ര​യും​വേ​ഗം ത​ങ്ങ​ളു​ടെ കൂ​ലി ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് തെ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.