സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ വ​നം വ​കു​പ്പ് അ​ട്ടി​മ​റി​ക്കു​ന്നു: എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ
Saturday, April 17, 2021 10:48 PM IST
മൂ​ന്നാ​ർ: സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കു വി​രു​ദ്ധ​മാ​യി ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന​തെ​ന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ആ​രോ​പി​ച്ചു. കൃ​ഷി​ക്കാ​രെ കൈ​യേ​റ്റ​ക്കാ​രാ​യി ചി​ത്രീ​ക​രി​ച്ച് അ​വ​രു​ടെ ഏ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ച ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ല.

വനംവകുപ്പിന്‍റെ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ​മൂ​ലം പ്ലാ​മ​ല, കൊ​ട​ക​ല്ല് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പാ​ര​ന്പ​ര്യ​മാ​യി കൃ​ഷി ന​ട​ത്തി​വ​രു​ന്ന ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.