ടെ​റ​സി​ൽ വ​യ​ലൊ​രു​ക്കി പ്ര​ഭാ​ത്
Saturday, April 17, 2021 10:45 PM IST
അ​ടി​മാ​ലി: വീ​ടി​ന്‍റെ ടെ​റ​സി​ൽ പ​ല​ത​രം കൃ​ഷി​ക​ൾ ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും നെ​ൽ​കൃ​ഷി ന​ട​ത്തി വി​ജ​യം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് അ​ടി​മാ​ലി വ​ള്ള​പ്പ​ടി സ്വ​ദേ​ശി പ്ര​ഭാ​ത്. നാ​ലു​സെ​ന്േ‍​റാ​ളം വ​രു​ന്ന ടെ​റ​സി​ൽ മ​നു ര​ത്ന ഇ​ന​ത്തി​ൽ​പെ​ട്ട നെ​ല്ലാ​ണ് പ്ര​ഭാ​ത് കൃ​ഷി​യി​റ​ക്കി​യി​ട്ടു​ള്ള​ത്.

അ​ഞ്ചു വ​ർ​ഷ​മാ​യി പ്ര​ഭാ​ത് വീ​ടി​നു​മു​ക​ളി​ൽ ഈ ​നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചി​ട്ട്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ള​വെ​ടു​ക്കും. കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് അ​രി​യാ​ക്കി വീ​ട്ടാ​വ​ശ്യ​ത്തി​നു​ത​ന്നെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഭാ​ത് പ​റ​ഞ്ഞു.

വീ​ടി​നോ​ടു​ചേ​ർ​ന്ന് പ​ടു​താ​ക്കു​ള​ങ്ങ​ളി​ൽ മ​ത്സ്യ കൃ​ഷി​യും പ്ര​ഭാ​ത് വി​ജ​യ​ക​ര​മാ​യി മു​ന്പോ​ട്ട് കൊ​ണ്ടു​പോ​കു​ന്നു. പ​ടു​താ​കു​ള​ത്തി​ൽ​നി​ന്നും വെ​ള്ളം ഇ​ട​ക്കി​ടെ പ​ന്പു​ചെ​യ്ത് ടെ​റ​സി​നു മു​ക​ളി​ലെ വ​യ​ലി​ലെ​ത്തി​ക്കും. ജ​ല​ത്തി​ലെ മാ​ലി​ന്യം നെ​ൽ​ച്ചെ​ടി​ക​ൾ​ക്ക് വ​ള​മാ​കും.

ശേ​ഷം ഈ ​വെ​ള്ളം ത​ന്നെ മ​റ്റൊ​രു പൈ​പ്പി​ലൂ​ടെ തി​രി​കെ മീ​ൻ കു​ള​ങ്ങ​ളി​ൽ എ​ത്തി​ക്കും. തി​ക​ച്ചും ജൈ​വ രീ​തി​യി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ​ക്ക് ക​രു​ത്തു​പ​ക​രാ​ൻ ഈ ​പ്ര​ക്രി​യ പ്ര​ഭാ​തി​ന് സ​ഹാ​യ​ക​ര​മാ​ണ്.

സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി മ​ത്സ്യ​ഫെ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബ​യോ ഫ്ളോ​ക്ക് രീ​തി​യി​ലും പ്ര​ഭാ​ത് മ​ത്സ്യ​വ​ള​ർ​ത്ത​ൽ ന​ട​ത്തി​പ്പോ​രു​ന്നു. ടെ​റ​സി​നു​മു​ക​ളി​ൽ നെ​ൽ​കൃ​ഷി പ​രീ​ക്ഷി​ച്ച​തു​പോ​ലെ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​പ്പോ​ൾ​ത​ന്നെ കു​ള​ങ്ങ​ളി​ൽ​നി​ന്നും മ​ത്സ്യം പി​ടി​ച്ചു​ന​ൽ​കി മീ​ൻ വ​ള​ർ​ത്ത​ൽ കൂ​ടു​ത​ൽ ആ​ദാ​യ​ക​ര​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്ര​ഭാ​ത്.