തേ​യി​ലകൊ​ളു​ന്തി​ന്‍റെ വി​ല​യി​ടി​ഞ്ഞു; ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ ചാ​യ​കു​ടി മു​ട്ടി
Saturday, April 17, 2021 10:44 PM IST
ഉ​പ്പു​ത​റ: തേ​യി​ല കൊ​ളു​ന്തി​ന്‍റെ വി​ല​യി​ടി​ഞ്ഞ് ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ കി​ത​യ്ക്കു​ന്നു. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യ വ​രു​മാ​നം പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി. ഏ​താ​നും മാ​സം മു​ന്പു​വ​രെ ഫാ​ക്ട​റി​ക​ളി​ൽ ഒ​രു​കി​ലോ കൊ​ളു​ന്തി​ന് 32 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ൾ 25 രൂ​പ​വ​രെ​യാ​യി. ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ കൊ​ളു​ന്ത് ഫാ​ക്ട​റി​ക​ൾ എ​ടു​ക്കാ​തെ​യു​മാ​യി.

വേ​ന​ൽ മ​ഴ ല​ഭി​ച്ച​തോ​ടെ കൊ​ളു​ന്ത് ഉ​ത്പാ​ദ​നം ഇ​ര​ട്ടി​യാ​കു​ക​യും തേ​യി​ല​പ്പൊ​ടി​യു​ടെ ക​യ​റ്റു​മ​തി കു​റ​യു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഫാ​ക്ട​റി​ക​ളു​ടെ സ്വ​ന്തം തോ​ട്ട​ത്തി​ൽ ഉ​ത്പാ​ദ​നം കൂ​ടി​യ​തോ​ടെ ഫാ​ക്ട​റി​ക​ൾ ചെ​റു​കി​ട​ക്കാ​രു​ടെ കൊ​ളു​ന്ത് വാ​ങ്ങു​ന്ന​ത് പ​കു​തി​യാ​യി കു​റ​ച്ചി​രി​ക്കു​ക​യാ​ണ്.

തേ​യി​ല​യു​ടെ ക​യ​റ്റു​മ​തി കു​റ​ഞ്ഞ​തും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ മാ​ന്ദ്യം സം​ഭ​വി​ച്ച​തും തേ​യി​ല വി​ൽ​പ​ന കു​റ​യാ​ൻ കാ​ര​ണ​മാ​യി. കോ​വി​ഡ് വ്യാ​പ​നം മൂ​ല​മാ​ണ് തേ​യി​ല ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത്. ഗു​ണ​മേ​ൻ​മ​ക്ക​നു​സ​രി​ച്ച് ഒ​രു​കി​ലോ തേ​യി​ല​യ്ക്ക് 225 രൂ​പ മു​ത​ൽ 300 രൂ​പ വ​രെ​യാ​ണ് വി​ല ഈ​ടാ​ക്കു​ന്ന​ത്. ക​ന്പി​നി​ക​ൾ ഈ ​വി​ല ഈ​ടാ​ക്കു​ന്പോ​ഴും ഇ​തി​ന്‍റെ ആ​നു​പാ​തി​ക​മാ​യ വി​ല ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല.

ജി​ല്ല​യി​ൽ 25000 ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​രു​ള്ള​താ​യാ​ണ് ക​ണ​ക്ക്. ഇ​വ​രു​ത്പാ​ദി​പ്പി​ക്കു​ന്ന കൊ​ളു​ന്ത് ഇ​ട​നി​ല​ക്കാ​ർ വ​ഴി​യാ​ണ് ഫാ​ക്ട​റി​ക​ളി​ൽ വി​ൽ​ക്കു​ന്ന​ത്. ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​വും​ക​ഴി​ഞ്ഞ് തു​ച്ഛ​മാ​യ വി​ല​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. കൈ​കൊ​ണ്ട് കൊ​ളു​ന്ത് നു​ള്ളി​യെ​ടു​ത്താ​ൽ ദി​വ​സേ​ന 25 കി​ലോ കൊ​ളു​ന്തെ​ടു​ക്കാം. തൊ​ഴി​ലാ​ളി​ക്ക് 450 രൂ​പ​യാ​ണ് കൂ​ലി. ഷി​യ​ർ കൊ​ണ്ടെ​ടു​ത്താ​ൽ 100 കി​ലോ എ​ടു​ക്കാ​ൻ ക​ഴി​യും. കൂ​ലി 600 രൂ​പ​യാ​യി ഉ​യ​രു​ക​യും​ചെ​യ്യും. വ​ളം, കീ​ട​നാ​ശി​നി, കൂ​ലി എ​ന്നി​വ ക​ഴി​യു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് ന​ഷ്ടം മാ​ത്ര​മാ​ണ്. വി​ല​ക്കു​റ​വ് കാ​ര​ണം കൊ​ളു​ന്ത് എ​ടു​ക്കാ​തി​രു​ന്നാ​ലും ന​ഷ്ടം വ​ർ​ധി​ക്കും.

മൂ​ന്നാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ത്തെ ഫാ​ക്ട​റി​ക​ളി​ലേ​ക്ക് ദി​വ​സേ​ന ഒ​രു​ല​ക്ഷം കി​ലോ കൊ​ളു​ന്താ​ണ് വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ഇ​ന്ന​ത് 50,000 കി​ലോ​യി​ൽ താ​ഴെ​യാ​യി. ഫാ​ക്ട​റി​ക​ളി​ൽ കൊ​ളു​ന്ത് കെ​ട്ടി​ക്കി​ട​ക്കു​ക​യു​മാ​ണ്. പ​ല​രും ഭീ​മ​മാ​യ രീ​തി​യി​ൽ വാ​യ്പ എ​ടു​ത്താ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ഈ ​അ​വ​സ്ഥ​യി​ൽ കൃ​ഷി അ​വ​സാ​നി​പ്പി​ക്കാ​നും തു​ട​രാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ.