ക​ശു​മാ​വ് ക​ർ​ഷ​ക​ർ​ക്ക് വേ​ന​ൽ​മ​ഴ വി​ന​യാ​യി
Saturday, April 17, 2021 10:44 PM IST
ചെ​റു​തോ​ണി: ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന വേ​ന​ൽ​മ​ഴ ക​ശു​മാ​വ് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന വേ​ന​ൽ മ​ഴ​യി​ൽ ക​ശു​വ​ണ്ടി​യു​ടെ സ്വാ​ഭാ​വി​ക നി​റ​വും വ​ലി​പ്പ​വും ന​ഷ്ട​പ്പെ​ടു​ന്ന​ത് വി​ല​ത്ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക. ഏ​പ്രി​ൽ ആ​ദ്യ​വാ​രം കി​ലോ​ഗ്രാ​മി​ന് 105 രൂ​പ​വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന ക​ശു​വ​ണ്ടി ഇ​പ്പോ​ൾ 85 രൂ​പ​യ്ക്കു​പോ​ലും വാ​ങ്ങാ​ൻ ആ​ളി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ഹൈ​റേ​ഞ്ചി​ൽ ഏ​റ്റ​വു​മ​ധി​കം ക​ശു​മാ​വ് കൃ​ഷി​യു​ള്ള പ​ഞ്ചാ​യ​ത്ത് ക​ഞ്ഞി​ക്കു​ഴി​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ശു​മാ​വ് കൃ​ഷി​ചെ​യ്യു​ന്ന​ത് പു​ന്ന​യാ​ർ, കീ​രി​ത്തോ​ട്, കു​ട​ക്ക​ല്ല്, ത​ട്ടേ​ക്ക​ണ്ണി പ്ര​ദേ​ശ​ത്താ​ണ്. വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്ക​യാ​ണ്.

ഒ​രു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​യ​ത്. ഈ​വ​ർ​ഷം ക​ശു​മാ​വ് നി​റ​യെ പൂ​ത്തി​രു​ന്നെ​ങ്കി​ലും മ​ഞ്ഞി​ൽ പൂ​ക്കു​ല​ക​ൾ ഉ​രു​കി ന​ശി​ച്ച​തി​നാ​ൽ വി​ള​വ് വ​ള​രെ കു​റ​വാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന വേ​ന​ൽ​മ​ഴ ക​ശു​മാ​വ് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി ആ​യി​രി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്താ​ൽ ദു​രി​ത​ത്തി​ലാ​യ ക​ശു​മാ​വ് ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഹൈ​റേ​ഞ്ചി​ൽ​നി​ന്ന് ക​ശു​മാ​വ് കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.