ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം
Saturday, April 17, 2021 10:44 PM IST
മു​ട്ടം: പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി, മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ മു​ന്നൊ​രു​ക്കം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി മു​ട്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​മാ​സ​ത്തെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. വാ​ർ​ഡ് മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന ടാ​സ്ക് ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം. ആ​രോ​ഗ്യ വ​കു​പ്പ്, തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ൾ, ഹ​രി​ത ക​ർ​മ​സേ​ന, കു​ടും​ബ​ശ്രീ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, അ​ങ്ക​ണ​വാ​ടി, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, സം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ജോ​മോ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.