തി​രു​വ​ന​ന്ത​പു​രം - കാ​ന്ത​ല്ലൂ​ർ കെഎ​സ്ആ​ർ​ടി​സി
Saturday, April 17, 2021 10:44 PM IST
മ​റ​യൂ​ർ: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​ന്ത​ല്ലൂ​രി​ലേ​ക്ക് പു​തി​യ കെ ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് രാ​വി​ലെ എ​ട്ടി​നു പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി എ​ട്ടി​ന് കാ​ന്ത​ല്ലൂ​രി​ൽ എ​ത്തും. പി​റ്റേ​ദി​വ​സം രാ​വി​ലെ എ​ട്ടി​ന് കാ​ന്ത​ല്ലൂ​രി​ൽ​നി​ന്നും പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി എ​ട്ടി​നു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. തി​രു​വ​ന​ന്ത​പു​രം, കി​ളി​മാ​നൂ​ർ, കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ർ, പ​ന്ത​ളം, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ, കൂ​ത്താ​ട്ടു​കു​ളം, മു​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, നേ​ര്യ​മം​ഗ​ലം, അ​ടി​മാ​ലി, ക​ല്ലാ​ർ, മൂ​ന്നാ​ർ, ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്ക്, ല​ക്കം, മ​റ​യൂ​ർ, കോ​വി​ൽ​ക​ട​വ് വ​ഴി​യാ​ണ് കാ​ന്ത​ല്ലൂ​രി​ലെ​ത്തു​ന്ന​ത്.

കാ​ന്ത​ല്ലൂ​രി​ലേ​ക്ക് ബ​സ് അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​വി​ടെ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ട്ടു. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. മോ​ഹ​ൻ​ദാ​സ് പെ​രു​മ​ല ഗ്രാ​മ​ക്കാ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യ​തി​നെ​തു​ട​ർ​ന്നാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ഇ​തു​പോ​ലെ കോ​ട്ട​യം കാ​ന്ത​ല്ലൂ​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും ഇ​വി​ടെ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.