ആ​ദി​വാ​സി ഭൂ​സ​മ​രം 75 ദി​വ​സം പി​ന്നി​ട്ടു ! അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​നക്കെ​തി​രേ സ്ഥ​ല​ത്ത് ബോ​ർ​ഡ് സ്ഥാ​പി​ക്കു​മെ​ന്ന്
Saturday, April 17, 2021 10:44 PM IST
രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി​യി​ൽ ആ​ദി​വാ​സി ഗോ​ത്ര​സ​ഭ ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര സ​മ​രം മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​ധി​കൃ​ത​ർ വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​നാ​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ൻ സം​ഘ​ട​ന തീ​രു​മാ​നി​ച്ചു.

2002-ൽ 142 ​ആ​ദി​വാ​സി​ക​ൾ​ക്ക് ക​ട​ലാ​സ് പ​ട്ട​യം കൊ​ടു​ത്ത് ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് റ​വ​ന്യു അ​ധി​കാ​രി​ക​ൾ ചെ​യ്ത​തെ​ന്ന് ആ​ദി​വാ​സി ഗോ​ത്ര സ​ഭാ നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജി​ൽ​പെ​ട്ട 1490 ഏ​ക്ക​ർ റ​വ​ന്യു​ഭൂ​മി ആ​ദി​വാ​സി​ക​ൾ​ക്കാ​യി അ​ന്ന് അ​നു​വ​ദി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ അ​തി​ൽ​നി​ന്നും 822 ഏ​ക്ക​ർ എ​ച്ച്എ​ൻ​എ​ലി​നു പാ​ട്ട​ത്തി​ന് കൊ​ടു​ക്കു​ന്ന​തി​നാ​ണ് പി​ന്നീ​ട് തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും നി​ഷേ​ധ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തു​കൊ​ണ്ടാ​ണ് ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​നു​മു​ന്പി​ൽ സ​മ​ര​മാ​രം​ഭി​ച്ച​ത്.

ക​ള​ക്ട​ർ ഇ​ട​പെ​ട്ട് ന്യാ​യ​മാ​യ തീ​ർ​പ്പു​ണ്ടാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വി​ല്ലേ​ജോ​ഫീ​സ​ർ എ​തി​രു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. വി​ല കൂ​ടു​ത​ലു​ള്ള സ്ഥ​ല​മാ​ണെ​ന്നും ആ​ദി​വാ​സി​ക​ൾ​ക്ക് ഇ​തു പ​തി​ച്ചു​കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജോ​ഫീ​സ​റു​ടെ നി​ല​പാ​ട്.

ഇ​ത് ചി​ല ഭൂ​മാ​ഫി​യ​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം. ഇ​തി​നെ ചോ​ദ്യം​ചെ​യ്യു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ത്തെ ക​ള്ള​ക്കേ​സു​ക​ളി​ൽ കു​ടു​ക്കു​ക​യാ​ണ് അ​ധി​കാ​രി​ക​ൾ. ഇ​പ്പോ​ൾ ഈ ​ഭൂ​മി​യെ​ച്ചൊ​ല്ലി വ​കു​പ്പു​ക​ൾ ത​മ്മി​ൽ ത​ർ​ക്കം ഉ​ന്ന​യി​ക്കു​ക​യാ​ണ്. റ​വ​ന്യൂ വ​കു​പ്പും വ​നം​വ​കു​പ്പും കൂ​ടാ​തെ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പും മ​ത്സ​രി​ച്ചു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് നീ​ക്കം ന​ട​ത്തു​ന്ന​ത്. ഇ​തെ​ല്ലാം ആ​ദി​വാ​സി​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട സ്ഥ​ലം പ​തി​ച്ചു കൊ​ടു​ക്കാ​തി​രി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

ഈ ​നി​ല​പാ​ട് തു​ട​ർ​ന്നാ​ൽ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും ആ​ദി​വാ​സി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. പ​ട്ടി​ക​വ​ർ​ഗ ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ളാ​യ ജോ​ണ്‍​സ​ൻ, സാ​റാ​മ്മ, വി​ൽ​സ​ണ്‍, ബാ​ല​ൻ കോ​വി​ൽ​മ​ല തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.