മാ​തൃ​ക​യാ​യി മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്
Saturday, April 17, 2021 10:44 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മാ​തൃ​ക​യാ​കു​ന്നു. ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ​വ​ള​ത്തി​നും ക​ന്പോ​സ്റ്റി​നും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​യി ആ​രം​ഭി​ച്ച പ്ലാ​ന്‍റ് ഇ​പ്പോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വ​രു​മാ​ന​മാ​ർ​ഗം കൂ​ടി​യാ​ണ്.

2006-ലാ​ണ് ബേ​ഡ്മെ​ട്ടി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് ത​രം​തി​രി​ച്ച് സം​സ്ക​ര​ണ​വും വ​ളം ഉ​ത്പാ​ദ​ന​വും വി​ൽ​പ​ന​യും ന​ട​ത്തു​ന്നു​ണ്ട്.

പ്ലാ​സ്റ്റി​ക്കു​ക​ൾ എ​ട്ടാ​യി ത​രം​തി​രി​ച്ച് സം​സ്ക​രി​ക്കു​ക​യും ടാ​റിം​ഗി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​വാ​യി മാ​റ്റു​ക​യും ചെ​യ്യും. 20 ട​ണ്‍ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളാ​ണ് ടാ​റിം​ഗി​നാ​യി ഇ​വി​ടെ​നി​ന്നും ഇ​തു​വ​രെ വി​ൽ​പ​ന ന​ട​ത്തി​യ​ത്. ഗ്രീ​ൻ കേ​ര​ള വ​ഴി​യാ​ണ് ഇ​വ​യു​ടെ വി​ൽ​പ​ന. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ മാ​ലി​ന്യ​വും ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​ണ്.

ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ര​ണ്ടാ​യി തി​രി​ച്ച് മ​ണ്ണി​ര ക​ന്പോ​സ്റ്റി​നും ജൈ​വ​വ​ള​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കും. അ​സി​ഡി​റ്റി ഇ​ല്ലാ​ത്ത പ​ച്ച​ക്ക​റി​ക​ളോ​ടൊ​പ്പം ചാ​ണ​ക​വും ചേ​ർ​ത്താ​ണ് മ​ണ്ണി​ര ക​ന്പോ​സ്റ്റ് നി​ർ​മി​ക്കു​ന്ന​ത്. മ​റ്റു പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ൾ അ​റ​ക്ക​പ്പൊ​ടി, ചാ​ണ​കം, ശ​ർ​ക്ക​ര എ​ന്നി​വ​ചേ​ർ​ത്ത് നീ​റ്റി​ച്ച് വ​ള​മാ​ക്കും. ഒ​രു കി​ലോ​യ്ക്ക് പ​ത്തു​രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന. ഒ​രു​വ​ർ​ഷം 3000 കി​ലോ വ​ള​മാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഒ​രാ​ഴ്ച​യി​ൽ 500 കി​ലോ​യോ​ളം പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ എ​ത്തി​ക്കു​ന്ന​ത്. പ്ലാ​ന്‍റി​ൽ ഏ​ഴു തൊ​ഴി​ലാ​ളി​ക​ളാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. ഹൈ​റേ​ഞ്ചി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നും നി​ര​വ​ധി ആ​ളു​ക​ളാ​ണ് ജൈ​വ​വ​ളം വാ​ങ്ങു​ന്ന​തി​നാ​യി പ്ലാ​ന്‍റി​ൽ എ​ത്തു​ന്ന​ത്.