പ്ലാ​മ​ല മേ​ഖ​യി​ലെ വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​തി​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണം: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി
Friday, April 16, 2021 10:03 PM IST
ചെ​റു​തോ​ണി: പീ​ച്ചാ​ട് പ്ലാ​മ​ല മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന ക​ർ​ഷ​ക ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വ​ലി​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ദേ​വി​കു​ളം താ​ലൂ​ക്കി​ലെ പീ​ച്ചാ​ട്, പ്ലാ​മ​ല, കോ​ട്ട​പ്പാ​റ, നൂ​റാം​ക​ര, കൊ​ട​ക​ല്ല് തു​ട​ങ്ങി​യ വ​ന​ത്തോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ 500-ൽ ​പ​രം കു​ടും​ബ​ങ്ങ​ൾ അ​നേ​ക​നാ​ളു​ക​ളാ​യി ഭീ​തി​യു​ടെ ന​ടു​വി​ലാ​ണ്. 60 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രി​ൽ ചി​ല​രു​ടെ ഭൂ​മി​ക്ക് പ​ട്ട​യ​മു​ണ്ട്, അ​നേ​ക​ർ​ക്കും പ​ട്ട​യ​മി​ല്ല. ഏ​ലം, കാ​പ്പി, കു​രു​മു​ള​ക് ഇ​വ​യാ​ണ് പ്ര​ധാ​ന ക്യ​ഷി.
വ​നം​വ​കു​പ്പ് ഇ​ത് റി​സ​ർ​വ് ഫോ​റ​സ്റ്റാ​ക്കാ​ൻ കൃ​ഷി​സ്ഥ​ലം കൈ​യേ​റി ജ​ണ്ട സ്ഥാ​പി​ക്കു​ക​യാ​ണ്. മു​ന്പും ഈ ​അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് കൃ​ഷി ന​ശി​പ്പി​ക്കാ​ൻ വ​നം​വ​കു​പ്പ് ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. 2020 ജൂ​ണി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഘ​ടി​ത​രാ​യി എ​ത്തി ക​ർ​ഷ​ക​രു​ടെ കു​ടി​ലു​ക​ൾ ന​ശി​പ്പി​ച്ച​താ​ണ്. ജൂ​ലൈ​യി​ൽ വീ​ണ്ടും സം​ഘ​ടി​ത​മാ​യി എ​ത്തി 13 ക​ർ​ഷ​ക​രു​ടെ കൃ​ഷി വെ​ട്ടി ന​ശി​പ്പി​ച്ചു. പി​ന്നീ​ട് 12-ല​ധി​കം ത​വ​ണ വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കാ​നും ജ​ണ്ട​യി​ടാ​നും ശ്ര​മം ന​ട​ത്തി. ഏ​പ്രി​ൽ 10-ന് ​വീ​ണ്ടു​മെ​ത്തി ബ​ല​പ്ര​യോ​ഗം ന​ട​ത്തു​ക​യും എ​ട്ടു​പേ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ അ​വി​ടെ ക​ർ​ഷ​ക​ർ മാ​റി​മാ​റി കാ​വ​ൽ നി​ൽ​ക്കു​ക​യാ​ണ്.
വ​ന​പാ​ല​ക​ർ പ​ല​പ്പോ​ഴും വ​ലി​യ സ​ന്നാ​ഹ​ങ്ങ​ളോ​ടെ രാ​ത്രി​യി​ലെ​ത്തി​യാ​ണ് അ​തി​ക്ര​മം കാ​ട്ടു​ന്ന​ത്. വ​നം​വ​കു​പ്പി​ന്‍റെ അ​വ​കാ​ശ​വാ​ദം ഉ​ണ്ടാ​യ​പ്പോ​ൾ റ​വ​ന്യു വ​കു​പ്പ് 62 പേ​ർ​ക്ക് കൈ​വ​ശാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കു​ക​യും ഇ​വ പ​രി​ശോ​ധി​ച്ച് ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യി ദേ​വി​കു​ളം ത​ഹ​സീ​ൽ​ദാ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. 2017-ൽ ​ജോ​യി​ന്‍റ് വേ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി ഇ​ത് കൃ​ഷി​ഭൂ​മി​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
എ​ന്നാ​ൽ ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് വ​നം വ​കു​പ്പി​ന്േ‍​റ​ത്. 1977-നു ​മു​ൻ​പ് കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന ഭൂ​മി​ക്ക് ക​ർ​ഷ​ക​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ളാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, കെ.​ആ​ർ. വി​നോ​ദ്, റോ​ജി അ​ടി​മാ​ലി, ബാ​ബു ക​ല്ലാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.