ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ടി​യും തീ​യി​ട്ടു ന​ശി​പ്പി​ച്ചു
Friday, April 16, 2021 10:03 PM IST
നെ​ടു​ങ്ക​ണ്ടം: മു​ണ്ടി​യെ​രു​മ​യി​ൽ വീ​ടി​നു​സ​മീ​പം ഷെ​ഡി​ൽ പാ​ർ​ക്കു​ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കും സ്കൂ​ട്ടി​ക്കും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ട​താ​യി പ​രാ​തി. ര​ണ്ടു വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. മു​ണ്ടി​യെ​രു​മ കാ​യം​കു​ളം​പ​ടി റോ​ഡി​ൽ ബ്ലോ​ക്ക് ന​ന്പ​ർ 196-ൽ ​ജോ​ണ്‍​സ​ന്‍റെ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീ​യി​ട്ട​ത്. വ്യാ​ഴാ​ഴാ​ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.
ജോ​ണ്‍​സ​നും കു​ടും​ബാം​ഗ​ങ്ങ​ളും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഷെ​ഡി​ൽ​നി​ന്നും തീ ​ഉ​യ​രു​ന്ന​ത് കാ​ണു​ക​യാ​യി​രു​ന്നു. സ്കൂ​ട്ടി​യി​ൽ​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് തീ ​പ​ട​ർ​ന്നു​പി​ടി​ച്ചു. ഉ​ട​ൻ​ത​ന്നെ ഇ​വ​ർ ഫ​യ​ർ​ഫോ​ഴ്സി​ലും നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇ​വ​രെ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും കെ​ടു​ത്തി​യ​ത്.
ക​ത്തി​ന​ശി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ലെ ബാ​റ്റ​റി മു​ന്പ് മോ​ഷ​ണം പോ​യി​രു​ന്നു. ജോ​ണ്‍​സ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
ജ​നു​വ​രി​യി​ൽ തേ​ർ​ഡ്ക്യാ​ന്പി​ലും തൂ​ക്കു​പാ​ല​ത്തും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. തേ​ർ​ഡ്ക്യാ​ന്പി​ൽ വീ​ടി​നു​സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ച​ശേ​ഷം വീ​ടി​ന് സ​മീ​പ​ത്തേ​ക്ക് ത​ള്ളി​യി​ടു​ക​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ടി മ​റി​ച്ചി​ടു​ക​യും ചെ​യ്തി​രു​ന്നു. ജ​നു​വ​രി 29-ന് ​രാ​ത്രി​യാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.
ജ​നു​വ​രി 31-ന് ​രാ​ത്രി​യി​ൽ തൂ​ക്കു​പാ​ല​ത്ത് വ​ർ​ക്ക്ഷോ​പ്പി​ൽ ഇ​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​വ​ച്ചു ന​ശി​പ്പി​ച്ചി​രു​ന്നു.