ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളി​ൽ തു​ല്യ​ത ഉ​റ​പ്പാ​ക്ക​ണം: കെ​സി​വൈ​എം
Friday, April 16, 2021 10:03 PM IST
ചെ​റു​തോ​ണി: ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും തു​ല്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി അ​ടു​ത്ത മ​ന്ത്രി​സ​ഭ​യി​ൽ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത സ​മ​തി ആ​വ​ശ്യ​പ്പെ​ട്ടു.
ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട സ​മു​ദാ​യ​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തെ വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു പ്ര​ത്യേ​ക സ​മൂ​ഹ​ത്തി​ൽ​പെ​ട്ട ആ​ളു​ക​ൾ​ക്ക് മാ​ത്രം ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മ​ന്ത്രി​സ്ഥാ​നം ന​ൽ​കി ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടു​ക​ൾ എ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് മ​റ്റു ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യും അ​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യും ചെ​യ്യു​ന്ന​ത്.
ഭ​ര​ണ​ത്തി​ൽ എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ഈ ​ഒ​രു സ്ഥാ​നം ഏ​റ്റെ​ടു​ത്താ​ൽ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​യു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ടാ​നും ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നും മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ​ക്കു​കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു​മു​ള്ള പൊ​തു അ​ഭി​പ്രാ​യ​ത്തെ മാ​നി​ച്ചു​കൊ​ണ്ടാ​ണ് കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത ഇ​ത്ത​രം നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ടു വ​രു​ന്ന​ത്.
ഈ ​ആ​വ​ശ്യം മു​ഴു​വ​ൻ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി ഉ​ന്ന​യി​ക്ക​ണ​മെ​ന്ന് രൂ​പ​ത സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എ​ല്ലാ പാ​ർ​ട്ടി​യി​ലേ​യും ക​ണ്‍​വീ​ന​ർ​മാ​ർ​ക്ക് ഇ​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി​കൊ​ണ്ട് ക​ത്തു​ക​ൾ അ​യ​ക്കാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് പു​ളി​മൂ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റി​ൻ​സി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​പ​ർ​ണ ജോ​സ​ഫ്, വൈ​സ്പ്ര​സി​ഡ​ന്‍റ്മാ​രാ​യ ആ​ൽ​ബ​ർ​ട്ട് റെ​ജി, അ​നു പി. ​ബെ​ന്നി, സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജോ ബൈ​ജു, മ​ഞ്ജി​മ, ട്ര​ഷ​റ​ർ എ​ബി​ൻ മാ​ത്യു, സ്റ്റേ​റ്റ് സി​ൻ​ഡി​ക്കേ​റ്റംം​ഗം ടോ​മി​ൻ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.