മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ചാ​ൽ പ​ണ​വും മാ​ന​വും പോ​കും
Friday, April 16, 2021 10:03 PM IST
ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​സ്ഥ​ല​ത്തു മാ​ലി​ന്യം നി​ക്ഷേ​പി​ച്ചാ​ൽ പ​ണ​വും മാ​ന​വും പോ​കും. നി​ക്ഷേ​പി​ച്ച മാ​ലി​ന്യ​ത്തി​ൽ​നി​ന്നും നി​ക്ഷേ​പി​ച്ച വ്യ​ക്തി​യെ ക​ണ്ടെ​ത്തി വി​ളി​ച്ചു​വ​രു​ത്തി മാ​ലി​ന്യം തി​രി​കെ വാ​രി​ച്ച് പി​ഴ​യും ഈ​ടാ​ക്കും.
ക​ഴി​ഞ്ഞ​ദി​വ​സം ഇ​പ്ര​കാ​രം മൂ​ന്നു​പേ​രെ ക​ണ്ടെ​ത്തി മാ​ലി​ന്യം തി​രി​കെ വാ​രി​ക്കു​ക​യും 60000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ഡോ. ​റൂ​ബി വി​ൻ​സ്റ്റ​ണ്‍, എം.​പി. ജോ​യി, ബി​നു മ​റ്റ​പ്പ​ള്ളി എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് 20000 രൂ​പ​വീ​തം പി​ഴ ഈ​ടാ​ക്കി​യ​ത്.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി കെ. ​തോ​മ​സ് അ​റി​യി​ച്ചു. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 5000 രൂ​പ പാ​രി​തോ​ഷി​ക​വും പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. റോ​ഡു വ​ക്കി​ൽ നി​ക്ഷ​പി​ച്ച മാ​ലി​ന്യം​നി​റ​ഞ്ഞ ചാ​ക്ക് തു​റ​ന്നു പ​രി​ശോ​ധി​ച്ച് നി​ക്ഷേ​പി​ച്ച വ്യ​ക്തി​യെ സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി വി​ളി​ച്ചു വ​രു​ത്തി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മാ​ലി​ന്യം തി​രി​കെ എ​ടു​പ്പി​ച്ച് പി​ഴ ഈ​ടാ​ക്കി​യ​ത്.