പ​ട്ടാ​പ​ക​ൽ ഹോ​ട്ട​ൽ ഓ​ഫീ​സി​ൽ നി​ന്നു 10,000 രൂ​പ ക​വ​ർ​ന്നു
Friday, April 16, 2021 10:03 PM IST
തൊ​ടു​പു​ഴ: പ​ട്ടാ​പ​ക​ൽ ഹോ​ട്ട​ൽ ഓ​ഫീ​സി​ൽ നി​ന്നു പ​ണം ക​വ​ർ​ന്നു. മ​ട​ക്ക​ത്താ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ൽ വു​ഡ്ലാ​ൻ​സി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നാ​ണ് വി​ഷു​ദി​ന​ത്തി​ൽ 10,000 രൂ​പ ക​വ​ർ​ന്ന​ത്. വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് ഹോ​ട്ട​ലി​ൽ തി​ര​ക്കേ​റി​യ സ​മ​യ​ത്താ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഓ​ഫീ​സ് മു​റി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.
ഓ​ഫീ​സി​ലെ മേ​ശ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ആ​ദ്യം പ​ണ​മെ​ടു​ത്ത ശേ​ഷം പു​റ​ത്തി​റ​ങ്ങി വീ​ണ്ടും തി​രി​ച്ച് ക​യ​റി സ്ക്രൂ​ഡ്രൈ​വ​ർ ഉ​പ​യോ​ഗി​ച്ച് സ​മീ​പ​ത്തെ മേ​ശ​യും തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. കാ​ക്കി ഷ​ർ​ട്ടും വെ​ള്ള​മു​ണ്ടും ധ​രി​ച്ച് ചു​വ​ന്ന തോ​ർ​ത്തും തോ​ളി​ലി​ട്ടാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്. മാ​സ്ക്ക് ധ​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ മു​ഖം വ്യ​ക്ത​മ​ല്ല. ഹോ​ട്ട​ലി​നു സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ജ​യ ബ്രി​ക്സി​ന്‍റെ ഓ​ഫീ​സ് കൂ​ടി​യാ​ണി​ത്. ഓ​ഫീ​സി​ൽ​സൂ​ക്ഷി​ച്ചി​രു​ന്ന ചി​ല്ല​റ എ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം ഉ​ട​മ അ​റി​യു​ന്ന​ത്.
ഹോ​ട്ട​ൽ ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഴ​ക്കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ട​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച മു​ന്പ് മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ലോ​ഡ്ജ് മു​റി​യി​ൽ നി​ന്നും പ​ണ​വും വീ​ട്ടു​പ​ക​ര​ണ​വും മോ​ഷ​ണം പോ​യി​രു​ന്നു.