കൊ​ന്പ​നാ​ന​യു​ടെ കു​ത്തേ​റ്റ് പി​ടി​യാ​ന ച​രി​ഞ്ഞു
Friday, April 16, 2021 10:00 PM IST
അ​ടി​മാ​ലി: വ​ന​ത്തി​നു​ള്ളി​ൽ കൊ​ന്പ​നാ​ന​യു​ടെ കു​ത്തേ​റ്റ് പി​ടി​യാ​ന ചെ​രി​ഞ്ഞു. വാ​ള​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഈ​റ്റ​ക്കാ​ട് വ​ന​മേ​ഖ​ല​യി​ലാ​ണ് വ്യാ​ഴാ​ഴ്ച പി​ടി​യാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. 30 വ​യ​സു​ള്ള പി​ടി​യാ​ന​യാ​ണ് ചെ​രി​ഞ്ഞ​ത്. ആ​ന ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. കൊ​ന്പ​നാ​ന​യു​ടെ കു​ത്തേ​റ്റാ​ണ് പി​ടി​യാ​ന ചെ​രി​ഞ്ഞ​തെ​ന്നും മ​ര​ണ​വെ​പ്രാ​ള​ത്തി​ൽ പി​ടി​യാ​ന​യു​ടെ വ​യ​റ്റി​ൽ​നി​ന്നും കു​ഞ്ഞ് പാ​തി​യോ​ളം പു​റ​ത്ത് വ​ന്നി​രു​ന്ന​താ​യും വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ​യും മൂ​ന്നാ​ർ ഡി​എ​ഫ്ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് ഡി​എ​ഫ്ഒ​മാ​രു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ പി​ടി​യാ​ന​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. പി​ടി​യാ​ന​യു​ടെ ശ​രീ​ര​ത്തി​ൽ കൊ​ന്പ​നാ​ന​യു​ടെ കു​ത്തേ​റ്റു​ണ്ടാ​യ മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ആ​ന​യു​ടെ ജ​ഡം ഇ​ന്ന​ലെ വ​ന​ത്തി​ൽ​ത​ന്നെ മ​റ​വു​ചെ​യ്തു.