ക​ട​മു​റി ക​ത്തി​ന​ശി​ച്ചു
Friday, April 16, 2021 10:00 PM IST
ചെ​റു​തോ​ണി: ക​ട​മു​റി ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.45-നാ​ണ് ചേ​ല​ച്ചു​വ​ട്ടി​ൽ തീ​പി​ടി​ച്ച് ക​ട​മു​റി ക​ത്തി​ന​ശി​ച്ച​ത്. ഇ​ടു​ക്കി​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ മ​റ്റു ക​ട​ക​ളി​ലേ​ക്കു തീ ​പ​ട​ർ​ന്നു​പി​ടി​ക്കാ​തെ ര​ക്ഷി​ക്കാ​നാ​യി.
ചു​രു​ളി സ്വ​ദേ​ശി ക​രോ​ട്ടു​മ​ല​യി​ൽ സ​ർ​ജി​യു​ടെ ക​ട​മു​റി​യാ​ണു ക​ത്തി​ന​ശി​ച്ച​ത്. ക​ട​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ല​ഞ്ച​ര​ക്കു​ൽ​പ​ന്ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.
ചേ​ല​ച്ചു​വ​ട്ടി​ൽ​നി​ന്നും ക​ഞ്ഞി​ക്കു​ഴി​യി​ലേ​ക്കു തി​രി​യു​ന്ന ജം​ഗ്ഷ​നി​ൽ ഓ​യി​ൽ മി​ല്ലി​നോ​ടു ചേ​ർ​ന്നു​ള്ള മു​റി​യി​ലാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തൊ​ട്ട​ടു​ത്തു​ള്ള​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ടു​ക്കി​യി​ൽ​നി​ന്നു ഫ​യ​ർ​ഫോ​ഴ്സും ക​ഞ്ഞി​ക്കു​ഴി​യി​ൽ​നി​ന്നു പോ​ലീ​സു​മെ​ത്തി​യ​ത്. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മു​ല​മ​ല്ല തീ​പി​ടി​ച്ച​തെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് എ​ക്സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ക​ര​ട് നി​യ​മാ​വ​ലി

ഇ​ട​വെ​ട്ടി:​ പ​ഞ്ചാ​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ പ​രി​പാ​ല​ന ക​ര​ട് ബൈ​ലോ പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ഇ​തു പ​രി​ശോ​ധി​ക്കു​ന്ന​തി​നും ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അ​റി​യി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​ഫീ​സ് പ്ര​വൃ​ത്തി സ​മ​യ​ത്ത് സൗ​ക​ര്യ​മു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ളോ അ​ഭി​പ്രാ​യ​ങ്ങ​ളോ ഉ​ള്ള​വ​ർ 30നു​മു​ന്പ് രേ​ഖാ​മൂ​ലം ഇ​വ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.