ബ​സു​ക​ളി​ൽ നി​യ​ന്ത്ര​ണം: വ​ല​യു​ന്ന​ത് പ​രീ​ക്ഷ​യ്ക്കെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ
Friday, April 16, 2021 10:00 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ തു​ട​ർ​ന്ന് ബ​സു​ക​ളി​ൽ നി​ന്നു​ള്ള യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത് പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യ്ക്കു​ന്നു. ബ​സു​ക​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ക​യ​റ്റ​രു​തെ​ന്നു​ള്ള നി​ർ​ദേ​ശം പ​രീ​ക്ഷ​ക്കാ​ല​ത്ത് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.
ബ​സു​ക​ളി​ൽ നി​യ​ന്ത്രി​ത അ​ള​വി​ൽ ആ​ളു​ക​ൾ ക​യ​റു​ന്ന​തോ​ടെ പ​ല സ്റ്റോ​പ്പു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തോ​ടെ സ്കൂ​ളു​ക​ളി​ലെ​ത്താ​ൻ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ല​പ്പോ​ഴും സ​മ​യ​ത്ത് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല.
തി​ര​ക്കു​ള്ള പ​ല റൂ​ട്ടു​ക​ളി​ലും ബ​സ് പു​റ​പ്പെ​ട്ട് ഏ​താ​നും സ്റ്റോ​പ്പു​ക​ൾ എ​ത്തു​ന്പോ​ഴേ​ക്കും സീ​റ്റു​ക​ൾ നി​റ​യും. ഇ​തി​നു ശേ​ഷം സീ​റ്റി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ സ്റ്റോ​പ്പു​ക​ളി​ൽ വാ​ഹ​നം നി​ർ​ത്താ​റി​ല്ല. ഇ​തോ​ടെ വാ​ഹ​നം ല​ഭി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ വ​ല​യും. ഇ​തി​ന്‍റെ പേ​രി​ൽ ബ​സ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വാ​ക്കേ​റ്റ​വും പ​തി​വാ​ണ്.
പ​രീ​ക്ഷ ഹാ​ളി​ലെ​ത്ത​ണ​മെ​ങ്കി​ൽ പു​ല​ർ​ച്ചെ ത​ന്നെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി ബ​സ് കാ​ത്തു നി​ൽ​ക്ക​ണം. പ​ല​പ്പോ​ഴും ബ​സ് ല​ഭി​ക്കാ​തെ ര​ക്ഷി​താ​ക്ക​ൾ ത​ന്നെ വാ​ഹ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു വി​ടേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ്. ബ​സി​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.
തു മൂ​ല​മാ​ണ് പ​ല സ്റ്റോ​പ്പു​ക​ളി​ലും ബ​സ് നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.