സാ​ക്ഷ​ര​ത മി​ഷ​ൻ ഓ​ഫീ​സ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്തു
Thursday, April 15, 2021 10:18 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സാ​ക്ഷ​ര​ത മി​ഷ​ൻ ഓ​ഫീ​സി​ൽ സാ​മു​ഹി​ക വി​രു​ദ്ധ​രു​ടെ അ​തി​ക്ര​മം. ഓ​ഫീ​സി​ന്‍റെ ജ​നാ​ല​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു. പ്ര​ധാ​ന ഓ​ഫീ​സി​ന്‍റെ​യും ക്ലാ​സ് ന​ട​ക്കു​ന്ന ഓ​ഫീ​സി​ന്‍റെ​യും ജ​ന​ലു​ക​ളാ​ണ് അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​യി​ൽ ചോ​ര ക​ട്ട​പി​ടി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 11-നു ​ശേ​ഷ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ ചോ​ര​പ്പാ​ടു​ക​ൾ അ​ക്ര​മി​ക​ളു​ടേ​താ​ണ​ന്ന് ക​രു​തു​ന്നു. അ​ക്ര​മി​സം​ഘം എ​ത്തി​യ ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
രാ​ത്രി​യെ​ത്തി​യ മ​ദ്യ​പ​സം​ഘം സാ​ക്ഷ​ര​ത മി​ഷ​ന്‍റെ മു​ൻ​വ​ശ​ത്തി​രു​ന്ന് ഭ​ക്ഷ​ണ​വും മ​ദ്യ​വും ക​ഴി​ച്ച​ശേ​ഷ​മാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ശ​ബ്ദം​കേ​ട്ട് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നെ​ടു​ങ്ക​ണ്ടം പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും എ​ത്തി​യ​തോ​ടെ സാ​മു​ഹി​ക​വി​രു​ദ്ധ​ർ സ്ഥ​ല​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് സാ​ക്ഷ​ര​താ മി​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 56 പേ​രാ​ണ് ഇ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത് പ​ഠി​ക്കു​ന്ന​ത്. സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ൽ അ​ങ്ക​ണ​വാ​ടി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സാ​ക്ഷ​ര​താ മി​ഷ​ൻ ബ്ലോ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ ശാ​ലി​നി പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി. വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി ബു​ക്ക് പ​രി​ശോ​ധി​ച്ച് ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.