കോ​വി​ഡ് വ്യാ​പ​നം: ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് വീ​ണ്ടും വെ​ല്ലു​വി​ളി
Thursday, April 15, 2021 10:16 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ ചെ​റു​കി​ട വ്യാ​പാ​ര, വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ വീ​ണ്ടും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക്.
ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യ്ക്കു പു​റ​മെ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ധാ​ന തൊ​ഴി​ൽ​മേ​ഖ​ല. ആ​ദ്യ ഘ​ട്ടം കോ​വി​ഡ് വ്യാ​പ​നം ഉ​യ​ർ​ത്തി​യ വ​ൻ തി​രി​ച്ച​ടി​ക​ൾ വ്യാ​പാ​രി​ക​ളും സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും മെ​ല്ലെ ത​ര​ണം ചെ​യ്തു വ​രു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യ​തും നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി തു​ട​ങ്ങി​യ​തും. ഇ​തോ​ടെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്തി​ക്കൊ​ണ്ടി​രു​ന്ന ജ​ന​ജീ​വി​തം വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യ​തോ​ടെ​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​സ​ന്ധി നേ​രി​ട്ടുതു​ട​ങ്ങി​യ​ത്.
കോ​വി​ഡി​നെത്തുട​ർ​ന്ന് ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ട്ട ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല മാ​സ​ങ്ങ​ളോ​ളം നീ​ണ്ടു നി​ന്ന പ്ര​തി​സ​ന്ധിഘ​ട്ടം പി​ന്നി​ട്ടു വ​രു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗ​ത്തി​ന്‍റെ ര​ണ്ടാം ത​രം​ഗം ഉ​ട​ലെ​ടു​ക്കു​ന്ന​ത്. ഇ​തോ​ടെ പ്ര​ദേ​ശി​ക ത​ല​ത്തി​ൽ ലോ​ക്ക്ഡൗ​ണ്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​വ​ണ വി​ഷു, ഈ​സ്റ്റ​ർ വി​പ​ണി വ്യാ​പാ​രി​ക​ൾ​ക്ക് കാ​ര്യ​മാ​യി പ്ര​യോ​ജ​നം ചെ​യ്തി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വ​സ്ത്ര ശാ​ല​ക​ളി​ൽ പോ​ലും പൊ​തു​വെ വ്യാ​പാ​രം കാ​ര്യ​മാ​യി ന​ട​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ട​ക​ളി​ൽ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. ഇ​ട​യ്ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു വ​രു​ത്തി​യ​തോ​ടെ കു​ട്ടി​ക​ളെ​യും മ​റ്റു​മാ​യി കൂ​ട്ട​ത്തോ​ടെ ക​ട​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം വ്യാ​പാ​രി​ക​ൾ​ക്ക് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നുപു​റ​മെ വ​ൻ​തു​ക വാ​ട​ക ന​ൽ​കേ​ണ്ടി വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക് നീ​ങ്ങേ​ണ്ടി വ​രു​മെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
ലോ​ക്ക് ഡൗ​ണി​നു ശേ​ഷം ബ​സു​ക​ളി​ൽ ആ​ദ്യം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ന്നീ​ട് കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വീ​ണ്ടും സ്വ​കാ​ര്യ ബ​സു​ക​ളി​ലും മ​റ്റും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. എ​ന്നാ​ൽ വീ​ണ്ടും ബ​സു​ക​ളി​ൽ പ​രി​മി​ത​മാ​യി മാ​ത്ര​മേ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​വു എ​ന്ന നി​ർ​ദേ​ശം മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ന​ൽ​കി​യ​തോ​ടെ സ​ർ​വീ​സ് ന​ട​ത്തി​പ്പ് വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ളോ​ളം മു​ട​ങ്ങി​യ സ​ർ​വീ​സു​ക​ൾ വാ​യ്പ​യെ​ടു​ത്തും ക​ടം വാ​ങ്ങി​യു​മാ​ണ് പ​ല​രും വീ​ണ്ടും പു​ന​രാ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ വീ​ണ്ടും പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​തോ​ടെ ജി​ല്ല​യി​ൽ പ​ല​രും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​തെ ഒ​തു​ക്കി​യി​ടാ​ൻ തു​ട​ങ്ങി.
രോ​ഗ വ്യാ​പ​നം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ ബ​സു​ക​ളി​ലും മ​റ്റും ജോ​ലി ചെ​യ്തു വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​വും പ​രു​ങ്ങ​ലി​ലാ​കും. തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.
ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​നു ശേ​ഷം തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ച്ചാ​ണ് പ​ല സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തോ​ടെ വീ​ണ്ടും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​തി​വാ​യി ജോ​ലി ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. എ​ന്നാ​ൽ വീ​ണ്ടും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന​തോ​ടെ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന ഒ​ട്ടേ​റെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ഷ്ട​മാ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കും.