ബൈ​ക്ക് റോ​ഡി​ൽ തെ​ന്നിമ​റി​ഞ്ഞ് ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Thursday, April 15, 2021 10:16 PM IST
തൊ​ടു​പു​ഴ: വി​ഷു​വി​ന്‍റെ ത​ലേ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഇ​രു​ന്പ് ഗോ​വ​ണി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. തൊ​ടു​പു​ഴ മുണ്ടേക്കല്ല് ത​ച്ചു​കു​ഴി​യി​ൽ റെ​ജി​ലാ​ലി​ന്‍റെ മ​ക​ൻ ടി.​ആ​ർ ഗോ​കു​ൽ(23), മ​ഠ​ത്തി​പ്പ​റ​ന്പി​ൽ ഹ​ജി​കു​മാ​റി​ന്‍റെ മ​ക​ൻ അ​മ​ൽ.​എം ഹ​ജി(21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ചൊ​വ്വാ​ഴ്ച രാ​ത്രി 11.30ന് ​തൊ​ടു​പു​ഴ മൂ​വാ​റ്റു​പു​ഴ റോ​ഡി​ലെ ആ​ന​ക്കൂ​ട് ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​യ​ൽ​വാ​സി​ക​ളാ​യ ഇ​രു​വ​രും രാ​ത്രി വെ​ങ്ങ​ല്ലൂ​രി​ലെ ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു.
വേ​ഗ​ത​യി​ലാ​യി​രു​ന്ന ബൈ​ക്ക് റോ​ഡി​ൽ തെ​ന്നി​മ​റി​ഞ്ഞ് ഗോ​വ​ണി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. പ​രി​ക്കേ​റ്റ ഇ​രു​വ​രും കു​റ​ച്ചു​നേ​രം അ​പ​ക​ട​സ്ഥ​ല​ത്തു കി​ട​ന്നു. തു​ട​ർ​ന്ന് ഇ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​രാ​ണ് പോലീസിന്‍റെ സഹായത്തോടെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​ൻ​പേ ഇ​രു​വ​രും മ​രി​ച്ചു.
മും​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഗോ​കു​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​ണ്. അ​ടു​ത്ത ദി​വ​സം തി​രി​കെ മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ സീ​മ, സ​ഹോ​ദ​ര​ൻ നി​ർ​മ​ൽ. പാ​ലാ​യി​ലെ ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​മ​ൽ. അ​മ്മ ബി​ന്ദു.​ സ​ഹോ​ദ​രി അ​മൃ​ത. ഇരുവരുടേയും സം​സ്കാ​രം ന​ട​ത്തി.