വി​ജി​ല​ൻ​സി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി
Tuesday, April 13, 2021 9:54 PM IST
കു​മ​ളി: അ​ഴി​മ​തി​യും കൈ​ക്കൂ​ലി​യും പി​ടി​ക്ക​പ്പെ​ട്ടാ​ൽ പി​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പ​രാ​തി​യും അ​ന്വേ​ഷ​ണ​വും സാ​ർ​വ​ത്രി​ക​മാ​കു​ന്നു. കു​മ​ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സീ​നി​യ​ർ ക്ല​ർ​ക്ക് പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി. മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​ത്. വി​ജി​ല​ൻ​സ് കോ​ട്ട​യം യൂ​ണി​റ്റി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് സെ​ക്ര​ട്ട​റി​യു​ടെ ആ​രോ​പ​ണം.
ക​ഴി​ഞ്ഞ മാ​സം ഒ​ൻ​പ​തി​നാ​ണ് കു​മ​ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഏ​ലം ക​ർ​ഷ​ക​നി​ൽ​നി​ന്ന് പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സീ​നി​യ​ർ ക്ല​ർ​ക്ക് അ​ജി​കു​മാ​റി​നെ അ​ന്ന് അ​റ​സ്റ്റു​ചെ​യ്തു. ഏ​ല​ത്തോ​ട്ട​ത്തി​ൽ നി​ർ​മി​ച്ച പ​ന്പ് ഹൗ​സി​ന് കെ​ട്ടി​ട ന​ന്പ​ർ അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ജി​കു​മാ​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.
പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ എ​സ്ഐ വി​ൻ​സ​ന്‍റ് കെ. ​മാ​ത്യു, എ​എ​സ്ഐ തു​ള​സീ​ധ​ര കു​റു​പ്പ് എ​ന്നി​വ​ർ കൈ​യേ​റ്റം ചെ​യ്തെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​സെ​ൻ​കു​മാ​റി​ന്‍റെ പ​രാ​തി.
വി​ജി​ല​ൻ​സ് എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​ന്ന​തെ​ന്നും സെ​ൻ​കു​മാ​ർ പ​റ​ഞ്ഞു.
അ​തേ​സ​മ​യം സെ​ക്ര​ട്ട​റി​ക്ക് ഉ​ൾ​പ്പെ​ടെ ന​ൽ​കു​ന്ന​തി​നാ​ണ് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തെ​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി​യും പ്ര​തി​യാ​യ അ​ജി​കു​മാ​റി​ന്‍റെ ശ​ബ്ദ​രേ​ഖ​ക​ളും ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് സെ​ൻ​കു​മാ​റി​നെ ചോ​ദ്യം​ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ന​ട​പ​ടി​ക​ളി​ൽ​നി​ന്നു ര​ക്ഷ​പെ​ടാ​നു​ള്ള ഇ​യാ​ളു​ടെ ത​ന്ത്ര​മാ​ണി​തെ​ന്നും തൊ​ടു​പു​ഴ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.