ഇ​ല്ലി​ക്ക​ൽക്ക​ല്ലി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ നി​ർ​മാ​ണം ഒ​ച്ചി​ഴ​യുംപോ​ലെ
Tuesday, April 13, 2021 9:52 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കു​ന്പ​ങ്കാ​ന​ത്തു​നി​ന്ന് മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ലെ പ​ഴു​ക്കാ​ക്കാ​ന​ത്തെ​ത്തു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണം ഒ​ച്ചി​ഴ​യും പോ​ലെ. പ്ര​ദേ​ശ​ത്തെ ആ​യി​ര​ത്തി​ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ല്ലി​ക്ക​ൽക്കല്ല് കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന​തും ഇ​ടു​ക്കി-​കോ​ട്ട​യം ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യ റോ​ഡാ​ണി​ത്.
മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ സ​ഞ്ചാ​രി​ക​ളു​ടെ റോ​ഡെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കും. ഇ​തി​ൽ ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​ടു​ക്കി​ജി​ല്ല​യി​ലും ഒ​രു​കി​ലോ​മീ​റ്റ​ർ കോ​ട്ട​യം ജി​ല്ല​യി​ലൂ​ടെ​യു​മാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.​

ഇ​ടു​ക്കി​യി​ലൂ​ടെ​യു​ള്ള ഭാ​ഗം കി​ട​ങ്ങു​മു​റി​ത്ത​ണ്ട് വ​രെ നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കോ​ട്ട​യം ജി​ല്ല​യു​ടെ ഭാ​ഗ​മാ​യ ഒ​രു​കി​ലോ​മീ​റ്റ​ർ റോ​ഡി​നാ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​നും നാ​ട്ടു​കാ​ർ ത​യാ​റാ​ണ്. മു​ന്നി​ല​വ് -മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലെ ഇ​ല്ലി​ക്ക​ൽക്ക​ല്ലി​ലേ​ക്ക് അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ, ഇ​ടു​ക്കി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ മു​ട്ടം-​മേ​ലു​കാ​വ് കാ​ഞ്ഞി​രം​ക​വ​ല വ​ഴി​യാ​ണ് എ​ത്തു​ന്ന​ത്. ഇ​തി​നാ​യി 15 കി​ലോ​മീ​റ്റ​ർ ദൂ​രം കൂ​ടു​ത​ൽ സ​ഞ്ച​രി​ക്ക​ണം.​

വാ​ഗ​മ​ണ്‍, പു​ള്ളി​ക്കാ​നം ഭാ​ഗ​ത്തു​ള്ള​വ​ർ തീ​ക്കോ​യി കൂ​ടി വേ​ണം ഇ​ല്ലി​ക്ക​ക​ല്ലി​ലെ​ത്താ​ൻ. ഇ​തും ദൂ​ര​ക്കൂ​ടു​ത​ലാ​ണ്. കു​ന്പ​ങ്കാ​നം-​പ​ഴു​ക്കാ​ക്കാ​നം റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ഇ​ല്ലി​ക്ക​ൽക്കല്ലി​ന്‍റെ ദൃ​ശ്യ​വി​രു​ന്ന് ആ​സ്വ​ദി​ക്കാ​നാ​കും.