റേ​ഷ​ൻവ്യാ​പാ​രി​ക​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Tuesday, April 13, 2021 9:52 PM IST
തൊ​ടു​പു​ഴ: മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി സ്പെ​ഷ​ൽ അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​തു​മൂ​ലം റേ​ഷ​ൻ​വ്യാ​പാ​രി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​ റെ​ജി ആ​വ​ശ്യ​പ്പെ​ട്ടു.​
താ​ലൂ​ക്കി​ൽ നീ​ല, വെ​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്ക് മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സ്പെ​ഷ​ൽ അ​രി​യു​ടെ ലി​സ്റ്റ് അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്നു. ഈ ​ലി​സ്റ്റ് പ്ര​കാ​രം ഓ​രോ വ്യാ​പാ​രി​യും ഒ​രു ല​ക്ഷം മു​ത​ൽ ര​ണ്ടു​ല​ക്ഷം വ​രെ തു​ക​യാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. ഇ​ത്ര​യും വ​ലി​യ തു​ക മു​ട​ക്കി അ​രി എ​ടു​ത്തു​വ​ച്ചാ​ൽ അ​തു​വി​ത​ര​ണം ചെ​യ്യാ​നാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്.
റം​സാ​ൻ നോ​ന്പ് ആ​രം​ഭി​ച്ച​തും കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ നി​ന്നു 25 കി​ലോ അ​രി ല​ഭി​ച്ച​തും​മൂ​ലം സ്റ്റോ​ക്ക് വി​റ്റ​ഴി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള അ​രി​യെ​ടു​ത്താ​ൽ പി​ന്നീ​ട് വ​രു​ന്ന സാ​ധാ​ര​ണ റേ​ഷ​ൻ, ഏ​പ്രി​ൽ മാ​സ​കി​റ്റ് എ​ന്നി​വ സൂ​ക്ഷി​ക്കാ​ൻ പ​ല ക​ട​ക​ളി​ലും സൗ​ക​ര്യം തി​ക​യി​ല്ല.​ ഈ സാ​ഹ​ച​ര്യ​ത്തി​ൽ ലി​സ്റ്റ് ര​ണ്ടാ​ക്കു​ക​യോ, മൂ​ന്നു ത​വ​ണ​യാ​യി പ​ണ​മ​ട​യ്ക്കാ​ൻ സൗ​ക​ര്യം ന​ൽ​കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.