ന​ഗ​ര​സ​ഭാപാ​ർ​ക്കി​ൽ ഇ​നി ട്രാ​ഫി​ക് പാ​ർ​ക്കും വാ​ട്ട​ർ സ്ലൈ​ഡിം​ഗും
Tuesday, April 13, 2021 9:52 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ പാ​ർ​ക്ക് ഇ​നി ഹൈ​ടെ​ക്ക്. ഇ​തി​നു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.​

കു​ട്ടി​ക​ൾ​ക്കാ​യി ടോ​യ്സ് കാ​റു​ക​ളു​ള്ള ട്രാ​ഫി​ക് പാ​ർ​ക്ക്, കു​ട്ടി​ക​ൾ​ക്ക് ട്രാ​ഫി​ക് ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നു​ള്ള ട്രാ​ഫി​ക് ഐ​ല​ൻ​ഡ് മാ​തൃ​ക​ക​ൾ, ജിം​നേ​ഷ്യം, വാ​ട്ട​ർ സ്ലൈ​ഡിം​ഗ് സം​വി​ധാ​നം, സി​ന്ത​റ്റി​ക് സൈ​ക്കി​ൾ ട്രാ​ക്കു​ക​ൾ, ലെ​യ്സി പൂ​ളു​ക​ൾ, സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​കൃ​തി​ദ​ത്ത​മാ​യ ശു​ദ്ധ ജ​ലം ല​ഭി​ക്കാ​ൻ കി​ണ​ർ, തൊ​ടു​പു​ഴ​യി​ലെ പ്ര​ദേ​ശി​ക ക​ലാ​ക​ാര​ൻ​മാ​ർ​ക്ക് അ​വ​രു​ടെ ക​ല​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സാം​സ്കാ​രി​ക കേ​ന്ദ്ര​വും നി​ർ​മി​ക്കും.

കൂ​ടാ​തെ പാ​ർ​ക്കി​ലെ മ​ത്സ്യക്കുള​ത്തി​ലെ വെ​ള്ളം വ​റ്റി​ച്ച് ഇ​വി​ടെ കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കും. മാ​താ​പി​താ​ക്ക​ൾ​ക്ക് ഇ​ത് വീ​ക്ഷി​ക്കാ​നാ​യി ചു​റ്റും ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കും.​ വൈ​ദ്യു​തി വി​ള​ക്കു​ക​ളും ന​വീ​ക​രി​ക്കും.​ ഇ​ത്ത​ര​ത്തി​ൽ പാ​ർ​ക്കി​ന് പു​തി​യ​മു​ഖം ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.​

ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നു കു​ട്ടി​ക​ൾ ക​ളി​ക്കാ​നും ഉ​ല്ല​സി​ക്കാ​നും എ​ത്തു​ന്ന പാ​ർ​ക്കി​ലെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ളി​ൽ പ​ല​തും തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ചി​രു​ന്നു. ഇ​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​യും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തേത്തുട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി പാ​ർ​ക്ക് ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. 80 ല​ക്ഷം​രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ പാ​ർ​ക്ക് ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി 65 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​രു​ന്നു. ​

ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നു 20 ല​ക്ഷ​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ 2016-17 വ​ർ​ഷം ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് അം​ഗീ​കാ​ര​മാ​യി ന​ൽ​കി​യ 71 ല​ക്ഷം രൂ​പ​യി​ൽ നി​ന്നു​ള്ള 45 ല​ക്ഷ​വും ഇ​തി​നാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ കോ​വി​ഡി​നെ തു​ട​ർ​ന്ന് പാ​ർ​ക്ക് മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ​സ​മ​യ​ത്ത് ന​വീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തേ സ​മ​യം ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ വ്യ​ക്ത​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കാ​തെ അ​ടി​ക്ക​ടി പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത് ന​ഗ​ര​സ​ഭ​യ്ക്ക് സാ​ന്പ​ത്തി​ക ന​ഷ്ടം വ​രു​ത്തു​മെ​ന്നു മാ​ത്ര​മ​ല്ല, ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന ഫ​ലം ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​വും ക​ണ്ട​റി​യേ​ണ്ടി​യി​രി​ക്കു​ന്നു.