അ​നി​ശ്ചി​ത​ത്വം നീ​ങ്ങാ​തെ ശ​ബ​രി​പാ​ത; പു​തി​യ എ​സ്റ്റി​മേ​റ്റി​ന് നി​ർ​ദേ​ശം
Monday, April 12, 2021 9:48 PM IST
തൊ​ടു​പു​ഴ: ശ​ബ​രി​പാ​ത​യു​ടെ നി​ർ​മാ​ണ ചെ​ല​വി​ന്‍റെ പാ​തി സം​സ്ഥാ​നം വ​ഹി​ക്കു​മെ​ന്നു കാ​ണി​ച്ച് കേ​ന്ദ്ര റെ​യി​ൽ​മ​ന്ത്രാ​ല​യ​ത്തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ത്ത് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ വീ​ണ്ടും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം.​

കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നോ​ട്(​കെ​ആ​ർ​ഡി​സി​എ​ൽ) എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​നാ​ണ് കേ​ന്ദ്ര​റ​യി​ൽ​വേ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.​ വീ​ണ്ടും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് ആ​റു​മാ​സ​മെ​ങ്കി​ലും എ​ടു​ക്കു​മെ​ന്ന് കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ എം​ഡി അ​ജി​ത്കു​മാ​ർ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.​

നി​ല​വി​ലു​ള്ള എ​സ്റ്റി​മേ​റ്റ് 2016-ൽ ​ത​യാ​റാ​ക്കി​യ​താ​ണ്. പു​തു​താ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്പോ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന തു​ക വ​ർ​ധി​ക്കാ​നാ​ണോ കു​റ​യാ​നാണോ സാ​ധ്യ​ത​യെ​ന്നു മു​ൻ​കൂ​ട്ടി പ​റ​യാ​നാ​വി​ല്ല.​ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റാ​കും ത​യാ​റാ​ക്കു​ക.​ അ​തേസ​മ​യം സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ കേ​ന്ദ്ര​ബ​ജ​റ്റി​ൽ 1000 രൂ​പ​മാ​ത്ര​മാ​ണ് നീ​ക്കി​വ​ച്ച​ത്. ഇ​തു പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. പാ​ത​യു​ടെ ചെ​ല​വി​ന്‍റെ പാ​തി സം​സ്ഥാ​നം വ​ഹി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് നേ​ര​ത്തെ കേ​ര​ളം അ​നു​മ​തി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നു പാ​ത ഉ​പേ​ക്ഷി​ക്കു​മെ​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴാ​ണ് അ​നു​മ​തി ന​ൽ​കാ​ൻ ത​യാ​റാ​യ​ത്.

കി​ഫ്ബി​യി​ൽ നി​ന്നു ഇ​തി​നു​ള്ള തു​ക അ​നു​വ​ദി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ​ബ​രി​പാ​ത​യ്ക്ക് അ​നു​കൂ​ല നി​ല​പാ​ടു​മാ​യി രം​ഗ​ത്തു​വ​ന്ന സ്ഥി​തി​ക്ക് പ​ദ്ധ​തി മ​ര​വി​പ്പി​ക്ക​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ റെ​യി​ൽ​വേ ബോ​ർ​ഡി​ന് ക​ത്ത​യ​ച്ചി​രു​ന്നു. നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​രു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ഇ​തേത്തുട​ർ​ന്നാ​ണ് പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ൻ എ​സ്റ്റി​മേ​റ്റ​നു​സ​രി​ച്ച് 2,816 കോ​ടി​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ര​ണ്ടു​പ​തി​റ്റാ​ണ്ട് മു​ന്പ് പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ന്പോ​ൾ 550 കോ​ടി​യാ​യി​രു​ന്നു എ​സ്റ്റി​മേ​റ്റ്. സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ വൈ​കി​യ​തോ​ടെ ചെ​ല​വ് 1566 കോ​ടി​യാ​യും പി​ന്നീ​ട് 2016-ൽ ​എ​സ്റ്റി​മേ​റ്റ് പു​തു​ക്കി​യ​പ്പോ​ൾ 2816 കോ​ടി​യാ​യും ഉ​യ​ർ​ന്നു. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ വ​രു​മാ​നം പ​ങ്കി​ട​ണ​മെ​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തോ​ട് ഇ​തു​വ​രെ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.​

ഇ​ക്കാ​ര്യ​ത്തി​ൽ ക​രാ​റു​ണ്ടാ​ക്ക​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ക​യാ​ണ്.​ ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് ശ​ബ​രി പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. ​ഇ​വി​ടെ പാ​ത​യ്ക്കാ​യി സ്ഥ​ലം അ​ള​ന്ന് ക​ല്ലി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ഭൂ ​ഉ​ട​മ​ക​ൾ ര​ണ്ടു​പ​തി​റ്റാ​ണ്ടാ​യി ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.​ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ച നി​ര​വ​ധി സ​മ​ര​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.