റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി
Monday, April 12, 2021 9:45 PM IST
ചെ​റു​തോ​ണി: ക​ന​ത്ത വേ​ന​ൽ​മ​ഴ​യി​ൽ ആ​ല​പ്പു​ഴ - മ​ധു​ര സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ ക​ഞ്ഞി​ക്കു​ഴി മു​ത​ൽ പ​ഴ​യ​രി​ക്ക​ണ്ടം വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡി​ൽ നാ​ലോ​ളം വെ​ള്ള​ക്കെ​ട്ടു​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത് ഇ​രു​ച​ക്ര യാ​ത്രി​ക​രേ​യും കാ​ൽ​ന​ട​യാ​ത്രി​ക​രേ​യും ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ കാ​ൽ​ന​ട, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രു​ടെ ദേ​ഹ​ത്ത് ചെ​ളി​വെ​ള്ളം തെ​റി​ക്കു ന്ന​ത് സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.
കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ത​ലു​ള്ള ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന​ത് രോ​ഗ വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ത്തു​ന്നു​ണ്ട്.
കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് ഏ​താ​നും മാ​സം​കൂ​ടി അ​വ​ശേ​ഷി​ക്കെ സം​സ്ഥാ​ന പാ​ത​യു​ടെ ഇ​രു​വ​ശ​ത്തേ​യും ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.