മാ​ങ്കു​ളം ആ​റാം​മൈ​ൽ തൂ​ക്കു​പാ​ലം പു​ന​ർ​നി​ർ​മി​ച്ചു
Monday, April 12, 2021 9:45 PM IST
അ​ടി​മാ​ലി: പ്ര​ള​യം ത​ക​ർ​ത്ത മാ​ങ്കു​ളം ആ​റാം​മൈ​ലി​ലെ തൂ​ക്കു​പാ​ലം പു​ന​ർ​നി​ർ​മി​ച്ചു.

ആ​റാം​മൈ​ലി​ൽ ജോ​ർ​ജി​യാ​ർ പ​ള്ളി​ക്കു സ​മീ​പം ന​ല്ല​ത​ണ്ണി​യാ​റി​നു കു​റു​കെ​യാ​യി​രു​ന്നു ആ​ട്ടു​പാ​ല​മെ​ന്ന് നാ​ട്ടു​കാ​ർ വി​ളി​ക്കു​ന്ന പ​ഴ​യ തൂ​ക്കു​പാ​ലം ഉ​ണ്ടാ​യി​രു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ൾ അ​ക്ക​ര​യി​ക്ക​രെ​യെ​ത്തു​വാ​ൻ ആ​ശ്ര​യി​ച്ചി​രു​ന്ന പാ​ലം മാ​ങ്കു​ള​ത്തെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​വു​മാ​യി​രു​ന്നു. പാ​ല​ത്തി​ൽ​ക​യ​റി ചി​ത്രം പ​ക​ർ​ത്താ​നും പു​ഴ​യു​ടെ ഭം​ഗി​യാ​സ്വ​ദി​ക്കാ​നു​മൊ​ക്കെ ദി​വ​സ​വും സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യെ​ത്തി​യി​രു​ന്നു.

പ്ര​ള​യ​ത്തി​ൽ പാ​ലം ത​ക​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​രു​ടെ യാ​ത്രാ​മാ​ർ​ഗം ഇ​ല്ലാ​താ​യ​തി​നൊ​പ്പം പ്ര​ദേ​ശ​ത്തി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര​സാ​ധ്യ​ത​യ്ക്കും മ​ങ്ങ​ലേ​റ്റു. പാ​ല​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ തൂ​ക്കു​പാ​ലം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ തൂ​ക്കു​പാ​ലം മാ​ങ്കു​ള​ത്തി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​ക്ക് ക​രു​ത്താ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പു​ഴ​യ്ക്ക് ഇ​രു​വ​ശ​വും വ​ലി​യ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ നി​ർ​മി​ച്ച് അ​തി​ലാ​ണ് തൂ​ക്കു​പാ​ലം ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. 54 മീ​റ്റ​ർ നീ​ളം പാ​ല​ത്തി​നു​ണ്ട്. പു​ഴ ക​ര​ക​വി​ഞ്ഞാ​ലും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യും​വി​ധം ഉ​യ​ര​ത്തി​ലാ​ണ് പു​തി​യ തൂ​ക്കു​പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.