ഉ​ത്ത​ര​വാ​ദി​ത്വം വ്യാ​പാ​രി​ക​ളി​ൽ ചാ​ർ​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല: മ​ർ​ച്ച​ൻ​സ് അ​സോ.
Monday, April 12, 2021 9:45 PM IST
മു​രി​ക്കാ​ശേ​രി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം വ്യാ​പാ​രി​ക​ളു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള​ള ശ്ര​മ​ത്തി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്തി​രി​യ​ണ​ണെ​ന്ന് മു​രി​ക്കാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ഹാ​വ്യാ​ധി​മൂ​ലം വ​ലി​യ​തോ​തി​ലു​ള​ള വ്യാ​പാ​ര​മാ​ന്ദ്യ​മാ​ണ് വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന​ത്. വി​ഷു, റ​മ​ദാ​ൻ സീ​സ​ണി​ൽ വി​പ​ണി ഭേ​ദ​പ്പെ​ട്ടു​വ​ന്ന സ​മ​യ​ത്ത് നി​സാ​ര കു​റ്റ​ങ്ങ​ൾ​ചു​മ​ത്തി വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ യാ​തൊ​രു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ അ​ഴി​ഞ്ഞാ​ട്ടം ന​ട​ത്തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഭ​ര​ണാ​ധി​കാ​രി​ക​ളും വ​രു​ത്തി​വ​ച്ച വി​ന​യാ​ണ് പൊ​തു​സ​മൂ​ഹം ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും വ്യാ​പ​രി​ക​ൾ മു​ന്ന​റി​യി​പ്പു​ന​ൽ​കി.
പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പി​ള​ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് ക​ണ്ണ​ൻ​ച്ചി​റ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജി​മ്മി സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ബി​റ്റാ​ജ് പ്ര​ഭാ​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.