98 ല​ക്ഷ​ത്തി​ന്‍റെ ക്ര​മ​ക്കേ​ട് ആ​രോ​പ​ണം: അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു
Monday, April 12, 2021 9:44 PM IST
പീ​രു​മേ​ട്: വാ​ഗ​മ​ണ്‍ വി​ക​സ​ന പ​ദ്ധ​തി ഫ​ണ്ടി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു. വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് മൊ​ട്ട​ക്കു​ന്ന് ന​വീ​ക​ര​ണ ഫ​ണ്ട് ചെ​ല​വ​ഴി​ച്ച​തി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച പ​രാ​തി​യി​ലെ അ​ന്വേ​ഷ​ണ​മാ​ണ് എ​ങ്ങു​മെ​ത്താ​തെ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത്. 98 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണ് പ​രാ​തി.
പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട്, പ്ര​വേ​ശ​ന ക​വാ​ടം, ന​ട​പ്പാ​ത, സോ​ളാ​ർ വി​ള​ക്ക്, ടി​ക്ക​റ്റ് കൗ​ണ്ട​ർ, ടോ​യ് ല​റ്റ് കോം​പ്ല​ക്സ് എ​ന്നി​വ​യാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി മാ​സ​ങ്ങ​ൾ ക​ഴി​യു​ന്ന​തി​നു മു​ന്പു​ത​ന്നെ ഇ​വ​യെ​ല്ലാം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.
വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ച്ച തു​ക​യി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ഗു​ണ​മേ​ൻ​മ​യി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും വാ​ഗ​മ​ണ്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി രം​ഗ​ത്തെ​ത്തി.
ആ​രോ​പ​ണം ശ​ക്ത​മാ​യ​തോ​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​ട​ത്തി​യ ക​രാ​റു​കാ​ർ എ​ത്തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പ​രാ​തി​ന​ൽ​കി ഒ​രു​വ​ർ​ഷ​മാ​യി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.
ഇ​തി​നി​ടെ കൊ​ച്ചു​ക​രി​ന്ത​രു​വി ആ​റ്റി​ൽ​നി​ന്നും പാ​റ പൊ​ട്ടി​ച്ച​തും നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ഉ​ട​ൻ​ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. സു​നി​ത പ​റ​ഞ്ഞു.