സ​ഞ്ചാ​രി​ക​ളെ കാ​ത്ത് മു​ട്ടു​കാ​ട് മു​നി​പാ​റ
Sunday, April 11, 2021 10:30 PM IST
അ​ടി​മാ​ലി: ച​രി​ത്ര അ​വ​ശേ​ഷി​പ്പു​ക​ളാ​ണ് മു​നി​യ​റ​ക​ൾ. മു​നി​യ​റ​ക​ൾ തീ​ർ​ക്കു​ന്ന അ​ദ്ഭു​ത​വും പ്ര​കൃ​തി​യു​ടെ സൗ​ന്ദ​ര്യ​വും ഒ​ത്തൊ​രു​മി​ക്കു​ന്ന ഇ​ട​മാ​ണ് ബൈ​സ​ണ്‍​വാ​ലി മു​ട്ടു​കാ​ടി​നു സ​മീ​പ​മു​ള്ള മു​നി​പാ​റ.

ഹൈ​റേ​ഞ്ചി​ന്‍റെ കു​ട്ട​നാ​ടെ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ട്ടു​കാ​ട് പാ​ട​ശേ​ഖ​ര​ത്തോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ചെ​ങ്കു​ത്താ​യ മ​ല​നി​ര​യാ​ണ് മു​നി​പാ​റ. മു​ട്ടു​കാ​ട്ടി​ൽ നി​ന്നും ചി​ന്ന​ക്ക​നാ​ലി​ലേ​ക്കു​ള്ള പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ മു​നി​പാ​റ​യി​ലേ​ക്കെ​ത്താം.

പു​രാ​ത​ന കാ​ല​ത്തെ​ങ്ങോ തീ​ർ​ക്ക​പ്പെ​ട്ട, ഇ​നി​യും മാ​യി​ക്ക​പ്പെ​ടാ​ത്ത വാ​യി​ച്ചെ​ടു​ക്കാ​ൻ ഒ​രു​പാ​ടു​ള്ള നി​ര​വ​ധി മു​നി​യ​റ​ക​ൾ മു​നി​പാ​റ​യ്ക്കു മു​ക​ളി​ലു​ണ്ട്.

മ​ല​ക​യ​റി​യെ​ത്തു​ന്ന​വ​രോ​ട് പോ​യ​കാ​ല​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന മു​നി​യ​റ​ക​ൾ കൂ​റ്റ​ൻ ക​രി​ങ്ക​ൽ പാ​ളി​ക​ൾ​കൊ​ണ്ട് നി​ർ​മി​ക്ക​പ്പെ​ട്ട​വ​യാ​ണ്. ചി​ല അ​റ​ക​ൾ​ക്ക് പാ​റ​ക​ൾ കൊ​ണ്ടു​ത​ന്നെ​യു​ള്ള മേ​ൽ​ക്കൂ​ര​യു​മു​ണ്ട്.

യ​ന്ത്ര​യു​ഗം പി​റ​ക്കു​ന്ന​തി​നു മു​ന്പേ ഭീ​മാ​കാ​ര​മാ​യ പാ​റ​ക്ക​ല്ലു​ക​ൾ​കൊ​ണ്ട് നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മു​നി​യ​റ​ക​ൾ മ​ല​ക​യ​റി​യെ​ത്തു​ന്ന​വ​രു​ടെ ക​ണ്ണു​ക​ളി​ൽ അ​ദ്ഭു​തം ജ​നി​പ്പി​ക്കും. മു​നി​യ​റ​ക​ൾ സ​മ്മാ​നി​ക്കു​ന്ന കൗ​തു​ക​ത്തി​ന​പ്പു​റം പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത​യും മു​നി​പാ​റ​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്.

മു​ട്ടു​കാ​ടി​ന്‍റെ​യും ബൈ​സ​ണ്‍​വാ​ലി​യു​ടെ​യും പ​ര​ന്ന കാ​ഴ്ച മു​നി​പാ​റ​ക്ക് കൂ​ടു​ത​ൽ സൗ​ന്ദ​ര്യം ന​ൽ​കു​ന്നു​ണ്ട്.

ഇ​ടയ്​ക്കി​ടെ മു​നി​യ​റ​ക​ളെ ത​ഴു​കി ത​ണു​ത്ത​കാ​റ്റും ക​ട​ന്നു​പോ​കും. ചെ​ങ്കു​ത്താ​യ പാ​റ​ക്കെ​ട്ടു​ക​ൾ തീ​ർ​ക്കു​ന്ന ഭം​ഗി​യും മ​ന​സി​നെ ഏ​കാ​ഗ്ര​മാ​ക്കു​ന്ന നി​ശ​ബ്ദ​ത​യും മു​നി​പാ​റ​യ്ക്ക് വ​ല്ലാ​ത്ത ആ​ക​ർ​ഷ​ണം ന​ൽ​കു​ന്നു​ണ്ട്.

ച​രി​ത്ര​മു​റ​ങ്ങു​ന്ന മു​നി​യ​റ​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി മു​നി​പാ​റ​യെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യാ​ൽ പ്ര​ദേ​ശ​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ന​ത് കൂ​ടു​ത​ൽ ക​രു​ത്താ​കും.